ആയുർവേദ ആശുപത്രികളിൽ ഫർണിച്ചർ വാങ്ങിയതിൽ വിജിലൻസ് അന്വേഷണം; പിണറായിയിൽ കെട്ടിട നിർമാണം പൂർത്തിയാകും മുമ്പ് 11.45 ലക്ഷത്തിന്റെ ഫർണിച്ചർ വാങ്ങി
തിരുവനന്തപുരം: സർക്കാർ ആയുർവേദ ആശുപത്രികളിൽ ഫർണിച്ചറുകൾ വാങ്ങിയതിൽ വ്യാപക ക്രമക്കേട് നടന്നതായി കണ്ടെത്തൽ. കണ്ണൂർ പിണറായിയിലെ ഗവ. ആയുർവേദ ആശുപത്രി കെട്ടിട നിർമാണം പൂർത്തിയാകുംമുമ്പ് ലക്ഷക്കണക്കിന് രൂപയുടെ ഫർണിച്ചറുകൾ വാങ്ങിയ സംഭവത്തിലുൾപ്പെടെ വിജിലൻസ് അന്വേഷണത്തിന് മന്ത്രി കെ. മുരളീധരൻ ഉത്തരവിട്ടു. ധനവകുപ്പിന്റെ അന്വേഷണം മതിയെന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശിപാർശ പൂർണമായി തള്ളിയാണ് മന്ത്രിയുടെ നിർദേശം. നാഷനൽ ആയുഷ് മിഷൻ മുൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പി.ആർ. സജിക്കെതിരെയാണ് പ്രധാനമായും അന്വേഷണം നടക്കുക.
പിണറായിയിൽ കെട്ടിട നിർമാണം പോലും പൂർത്തിയാകുന്നതിന് മുമ്പ് 11.45 ലക്ഷം രൂപയുടെ ഫർണിച്ചറുകളാണ് വാങ്ങിയത്. മട്ടന്നൂർ, ചാലക്കുടി, വെങ്ങാനൂർ എന്നീ ഗവ. ആയുർവേദ ആശുപത്രികളിലേക്കും ചട്ടങ്ങൾ ലംഘിച്ച് വൻതോതിൽ പർച്ചേസ് നടത്തിയെന്ന് കണ്ടെത്തി. ധനകാര്യ വകുപ്പുതല അന്വേഷണം മതിയെന്ന നിലപാട് പ്രിൻസിപ്പൽ സെക്രട്ടറി സ്വീകരിച്ചെങ്കിലും ഗുരുതര ക്രമക്കേടുകൾ വ്യക്തമായ പശ്ചാത്തലത്തിൽ സമഗ്രമായ വിജിലൻസ് അന്വേഷണത്തിന് മന്ത്രി നേരിട്ട് ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.