ജോമോൾ

പെരിയാറിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു; രണ്ടുപേരെ രക്ഷപ്പെടുത്തി

കൊച്ചി: പെരുമ്പാവൂരിൽ പെരിയാറിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവതി മുങ്ങി മരിച്ചു. ചെങ്ങന്നൂർ ഇടനാട് മായാലീതുണ്ടിയിൽ തോമസ് - എലിസബത്ത് ദമ്പതികളുടെ മകൾ ജോമോൾ (25)ആണ് മരിച്ചത്.

പനംകുരുന്തോട്ടം ഭാഗത്താണ് കുളിക്കാൻ ഇറങ്ങിയത്.  മൂന്നുപേർ ഒഴുക്കിൽപെട്ടെങ്കിലും രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ബംഗ്ളൂരുവിലെ ജോലി സ്ഥലത്തു നിന്നും കൂട്ടുകാരിയുടെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കുവാനായി എത്തിയതായിരുന്നു ജോമോൾ. ഞായറാഴ്ചയാണ് പെരുമ്പാവൂരിലേക്കു പോയത്. സഹോദരൻ : ജോയൽ. 

Tags:    
News Summary - Woman drowned in Periyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.