ചെടിച്ചട്ടി വൃത്തിയാക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

എടക്കര (മലപ്പുറം): വീട്ടുമുറ്റത്തെ ചെടിച്ചട്ടികള്‍ വൃത്തിയാക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. മുപ്പിനി തേവരോട്ട് ബാബുവിന്റെ ഭാര്യ അന്നമ്മ ബാബുവാണ് (ഫേബ -42) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.

അണലിയുടെ കടിയേറ്റ് കുഴഞ്ഞുവീണ ഫേബയെ ഉടൻ നിലമ്പൂര്‍ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: ടോണി, ടീന (വിദ്യാര്‍ഥികൾ). സംസ്‌കാരം പിന്നീട്.

Tags:    
News Summary - Woman dies of snake bite in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.