Posted On
date_range Updated On
date_range മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മയും മരിച്ചു
പെരുമ്പാവൂര്‍: രോഗവ്യാപനം രൂക്ഷമായ വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മയും മരിച്ചു. ചുരത്തോട് കരിയാംപുറത്ത് വീട്ടില്‍ പരേതനായ പുഷ്പാകരന്‍റെ ഭാര്യ കാർത്യായനിയാണ് (51) മരിച്ചത്. മഞ്ഞപ്പിത്തം പടരുന്ന പഞ്ചായത്തില്‍ രണ്ടാമത്തെ മരണമാണിത്.
കഴിഞ്ഞ 11ന് മഞ്ഞപ്പിത്തം ബാധിച്ച കാർത്യായനിയെ വേങ്ങൂര്‍ സി.എച്ച്.സിയിലും പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഗുരുതരമായതോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു. രോഗം വൃക്കയെയും കരളിനെയും ബാധിച്ചതാണ് മരണ കാരണം. മക്കള്‍: ഹരിത, ഹരീഷ്.
രണ്ടാഴ്ച മുമ്പ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന വേങ്ങൂർ വക്കുവള്ളി കണിയാറ്റുപീടിക പരുന്താടുംകുഴി വീട്ടില്‍ ജോളി രാജുവും മരണപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.