Posted On
date_range Updated On
date_range ട്രെയിലർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം
തുറവൂർ: ട്രെയിലർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രിക ദാരുണമായി മരിച്ചു. കോടംതുരുത്ത് അഴിനാക്കൽ ലിൻസന്റിന്റെ ഭാര്യ ലിസ (കൊച്ചുത്രേസ്യ -40) ആണ് മരിച്ചത്. ദേശീയപാതയിൽ തുറവൂർ പാട്ടുകുളങ്ങര ജങ്ഷന് തെക്കുവശം രാവിലെ എട്ടോടെ ആയിരുന്നു അപകടം.
റോഡിലെ ചെറിയ കുഴിയിൽ വീണ സ്‌കൂട്ടർ നിയന്ത്രണം വിട്ട് ലോറിയുടെ അടിയിൽപെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് തന്നെ മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.