Posted On
date_range Updated On
date_range പാലക്കാട് വീട് തകർന്ന് യുവതി മരിച്ചു; ഭർത്താവിന് പരിക്ക്, മക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു
കോങ്ങാട് (പാലക്കാട്): കോങ്ങാട് വീട് തകർന്ന് ഉറങ്ങിക്കിടന്ന യുവതി മരിച്ചു. ഭർത്താവിന് പരിക്ക്. കോങ്ങാട് കുണ്ടുവംപാടം കുന്നത്ത് വീട്ടിൽ വിനോദ് കുമാറിന്റെ ഭാര്യ മല്ലിക (40)യാണ് മരിച്ചത്. ഇവരുടെ ദേഹത്ത് ചുമരടിഞ്ഞ് വീഴുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം.
പരിക്കേറ്റ വിനോദ് കുമാറിനെ (45) നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന മക്കളായ അമൽജിത്തും അഖിൽജിത്തും അത്ഭുതകരമായി രക്ഷപ്പെട്ടു. മല്ലികയുടെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.