കോട്ടയം: എം.സി റോഡിൽ കോട്ടയം മുളങ്കുഴയിൽ സ്‌കൂട്ടറിൽ ലോറിയിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. ചിങ്ങവനം പോളച്ചിറ സ്വദേശിയായ രജനി (49) ആണ് മരിച്ചത്. ഭർത്താവ് ഷാനവാസിനൊപ്പം സ്‌കൂട്ടറിൽ സിമന്റ് കവല ഭാഗത്തേയ്ക്ക് വരികയായിരുന്നു ഇവർ. മുളങ്കുഴ ജംക്ഷനു സമീപത്തുവച്ച് സ്‌കൂട്ടറിനെ ലോറി മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.
തുടർന്ന്, സ്കൂട്ടർ ലോറിക്കടിയിലേക്ക് മറിഞ്ഞു. പിന്നാലെ ഇവരുടെ ശരീരത്തിലൂടെ ലോറിയുടെ പിൻ ചക്രങ്ങൾ കയറിയിറങ്ങി. അപകടമുണ്ടായപ്പോൾ രണ്ടു പേരുടെയും ഹെൽമറ്റ് തലയിൽനിന്നും തെറിച്ചുപോയി. രജനിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. ചിങ്ങവനത്തുനിന്ന് പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.