അറസ്റ്റിലായ പ്രതിയുമായി പൊലീസ് പേരയത്ത് യുവതി വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ തെളിവെടുപ്പ് നടത്തുന്നു

വിവാഹം മുടങ്ങിയതിൽ യുവതി ആത്​മഹത്യ ചെയ്​ത സംഭവം; യുവാവ്​ അറസ്​റ്റിൽ

കൊട്ടിയം: ഗർഭഛിദ്രം നടത്തി കൈയൊഴിഞ്ഞതോടെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ കൊട്ടിയം പൊലീസ് അറസ്​റ്റ്​ ചെയ്തു. കൊല്ലൂർവിള പള്ളിമുക്ക് ഇക്ബാൽ നഗർ കിട്ടൻറഴികത്ത് വീട്ടിൽ ഹാരിഷ് (24) ആണ് അറസ്റ്റിലായത്. പിടിയിലായ പ്രതിയുമായി കൊട്ടിയം പൊലീസ് തെളിവെടുപ്പ് തുടങ്ങി.

ഇരവിപുരം വാളത്തുംഗൽ നിന്നും കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപം ചിറവിള പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന റഹിം- നദീറ ദമ്പതികളുടെ മകളായ റംസി (25)യാണ് വ്യാഴാഴ്ച വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. എട്ട് വർഷത്തിലധികമായി റംസി, ഹാരിഷുമായി പ്രണയത്തിലായിരുന്നു. പ്രണയത്തിനിടെ ഇരു വീട്ടുകാരും ചേർന്ന് 2019 ജൂലൈയിൽ ഇരുവരുടെയും വിവാഹം നിശ്ചയിച്ചു. വളയിടിൽ ചടങ്ങും നടത്തി. അതിനു ശേഷം പല തവണ യുവാവ് റംസിയുടെ വീട്ടുകാരിൽ നിന്നും പണവും സ്വർണവും കൈപ്പറ്റിയിരുന്നതായി യുവതിയുടെ രക്ഷിതാക്കൾ ​െപാലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വിവാഹം നിശ്ചയിച്ച് പ്രധാന ചടങ്ങായ വളയിടൽ കഴിഞ്ഞതോടെ പലപ്പോഴും യുവാവ് വീട്ടിലെത്തി യുവതിയേയും കൂട്ടി പുറത്തു പോകുന്നതും പതിവായിരുന്നു. ഇതിനിടെ ഗർഭിണിയായ യുവതിയെ യുവാവും വീട്ടുകാരും ചേർന്ന് എറണാകുളത്ത് കൊണ്ടുപോയി ഗർഭഛിദ്രവും നടത്തിയതായി പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു.

ലോക് ഡൗണും കോവിഡും കാരണം പറഞ്ഞ് യുവാവും വീട്ടുകാരും വിവാഹം നീട്ടികൊണ്ടു പോയി. പിന്നീട് യുവാവ് വിവാഹത്തിൽ നിന്നും പിന്മാറുന്നതായി യുവതിയെ അറിയിക്കുകയായിരുന്നു. വിവാഹാഭ്യർത്ഥനയുമായി യുവതി അവസാനമായി യുവാവി​െൻറ പള്ളിമുക്കിലുള്ള വീട്ടിലെത്തിയെങ്കിലും മാതാവും ബന്ധുക്കളും ചേർന്ന് പുറത്താക്കുകയായിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ്​ യുവതിയും യുവാവി​െൻറ മാതാവുമായി നടത്തിയ ടെലിഫോൺ സംഭാഷണം സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ യുവതി തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. പ്രാഥമിക മൊഴിയിൽ തന്നെ ബന്ധുക്കൾ യുവാവിനെതിരെയുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയെങ്കിലും നാലാം ദിവസം മാത്രമാണ് ​െപാലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി തെളിവുകൾ ശേഖരിക്കാനും വീട്ടുകാരുടെ മൊഴി രേഖപ്പെടുത്താനും തയ്യാറായതെന്ന് ആക്ഷേപമുണ്ട്. സമൂഹമാധ്യമങ്ങളിൽ യുവതിയുടെ മാതാപിതാക്കളുടെ വിലാപവും പരാതിയും ഒക്കെ വ്യാപകമായി പ്രചരിക്കുകയും വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ്​ പൊലീസ്സ് അന്വേഷണവും നടപടികളും ആരംഭിച്ചത്.

കൊട്ടിയം സി.ഐ.ദിലീഷ്, എസ്.ഐ.മാരായ അമൽ, അൽത്താഫ്, അഷ്ടമൻ, രമാകാന്തൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയേക്കും. പെൺകുട്ടി ഗർഭഛിദ്രത്തിന് വിധേയമായതായ ആരോപണത്തെക്കുറിച്ചും അന്വേഷണം ആവശ്യമാണെന്നും ഇതിന് കൂട്ടുനിന്നവരെന്ന് പറയുന്ന പ്രതിയുടെ ബന്ധുവായ ഒരു സീരിയൽ നടിയുൾ​െപ്പടെയുള്ളവരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.