Posted On
date_range Updated On
date_range ഷെയർ ട്രേഡിങ് ആപ്: യുവതി തട്ടിയെടുത്തത് നാല് കോടി രൂപ
കാക്കനാട്: വ്യാജ ട്രേഡിങ് ആപിലൂടെ നാല് കോടി രൂപ തട്ടിയെടുത്തതായി പരാതി. തൃപ്പൂണിത്തുറ സ്വദേശിയുടെ പരാതിയിൽ കൊച്ചി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബജാജ് ഫിൻസെർവിന്‍റെ ആപ് വഴി ഷെയർ ട്രേഡിങ് നടത്തിയാൽ ഉയർന്ന ലാഭം കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച് അവന്തിക എന്ന യുവതിയാണ് തട്ടിപ്പ് നടത്തിയത്.
അവന്തിക ദേവ്, കൂട്ടാളികൾ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ സെപ്‌റ്റംബർ 26 മുതൽ ഈ മാസം ഒമ്പത് വരെ വിവിധ ഘട്ടങ്ങളിലായാണ് പണം തട്ടിയത്.
ബജാജ് ഫിൻസെർവിന്‍റേതെന്ന് അവകാശപ്പെട്ട് ബി.ആർ ബ്ലോക് പ്രോ എന്ന ആപ് വഴി തുക തട്ടിയെടുക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.