പ്രകൃതിവിരുദ്ധ പീഡനം: യുവതി പിടിയിൽ

പള്ളുരുത്തി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവതി പിടിയിൽ. പള്ളുരുത്തി എം.എൽ.എ റോഡില്‍ സജിത്ത് ​ലെയിനില്‍ കണ്ടത്തിപ്പറമ്പില്‍ ചിന്നാവിയെന്നും സനീഷയെന്നും വിളിക്കുന്ന സിനിയെ(26)യാണ് പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി. അനീഷി​​െൻറ നേതൃത്വത്തില്‍ അറസ്​റ്റുചെയ്തത്. 15കാരിയെയാണ് പീഡനത്തിനിരയാക്കിയത്. പീഡന രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നു. പലപ്പോഴും പ്രതിയുടെ ഇംഗിതത്തിന് വഴങ്ങാതിരുന്ന കുട്ടിയെ മർദിക്കുകയും ചെയ്​തിരുന്നു.

ഇക്കുറി പത്താം ക്ലാസ് പരീക്ഷക്ക്​ പഠനത്തിനായി ബന്ധുവീട്ടില്‍ നിര്‍ത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയംതോന്നി ബന്ധുക്കൾ പരിശോധിച്ചപ്പോഴാണ്​ കുട്ടിയുടെ പുസ്തകത്തിൽനിന്ന് പ്രതിയുടെ ഭീഷണിക്കത്ത് ലഭിച്ചത്​. തുടര്‍ന്ന് ബന്ധുക്കള്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് പള്ളുരുത്തി പൊലീസ് നടത്തിയ പരിശോധനയിൽ  പ്രതി കൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, കൃത്രിമ ലൈംഗിക അവയവം എന്നിവ കണ്ടെടുത്തു.  പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. സ്ത്രീകൾക്കെതിരെ ഈ നിയമപ്രകാരമെടുക്കുന്ന ആദ്യ കേസാണിതെന്നാണ് പറയുന്നത്. പ്രതിയെ റിമാൻഡ്​ ചെയ്തു.

 


 

Tags:    
News Summary - woman arrested on sex abuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.