ഐറിൻ എൽസ കുര്യൻ

ലണ്ടനിൽ വർക്ക് വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; കോട്ടയം സ്വദേശിനി പിടിയിൽ

കട്ടപ്പന: ലണ്ടനിൽ തൊഴിൽ വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കാഞ്ചിയാർ സ്വദേശിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെ കേസിൽ യുവതി അറസ്റ്റിൽ. തിരുവനന്തപുരത്ത് താമസിക്കുന്ന കോട്ടയം പാമ്പാടി കട്ടപ്പുറത്തു വീട്ടിൽ ഐറിൻ എൽസ കുര്യൻ (25) ആണ് പിടിയിലായത്.

ലണ്ടനിൽ വർക്ക് വിസ വാഗ്ദാനം നൽകി കാഞ്ചിയാർ സ്വദേശിയായ യുവാവിൽ നിന്ന് 2024 മാർച്ച്, ഏപ്രിൽ മാസങ്ങളിലായി 10 ലക്ഷം രൂപ പലപ്പോഴായാണ് തട്ടിയെടുത്തത്. യുവതി നിർദേശിച്ച ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. ഇതേ രീതിയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൂടുതൽ ആളുകളിൽ നിന്ന് യുവതി പണം തട്ടിയെടുത്തതായി പൊലീസ് സംശയിക്കുന്നു. അടുത്ത ദിവസങ്ങളിൽ ഈ കേസുകളും അവർക്കെതിരെ എടുക്കാനിടയുണ്ട്. യുവതിയെ വൈദ്യ പരിശോധനക്ക് വിദേയമാക്കിയ ശേഷം കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കട്ടപ്പന ഡി.വൈ.എസ്.പി. വി.എ നിഷാദ് മോന്റെ നിർദേശ പ്രകാരം കട്ടപ്പന സർക്കിൾ ഇൻസ്‌പെക്ടർ മുരുകൻ, എസ്. ഐ. എബി ജോർജ്, എസ്. ഐ. സുബിൻ, എ.എസ്.ഐ. ടെസ്ഡിമോൾ. സിവിൽ പൊലീസ് ഓഫീസർമാരായ ബിബീന, രാഹുൽ എന്നിവർ ചേർന്നാണ് പ്രതിയെ തിരുവനന്തപുരം മാങ്ങാട്ട് കോണത്തു നിന്ന് അറസ്റ്റ് ചെയ്തത്. 


Tags:    
News Summary - Woman arrested in Rs 10 lakh fraud case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.