Posted On
date_range Updated On
date_range നിർത്തിയിട്ട കാറിന് തീപിടിച്ച് മാതാവിനും മൂന്നു കുട്ടികൾക്കും പൊള്ളലേറ്റു
ചിറ്റൂർ (പാലക്കാട്): പൊൽപ്പുള്ളി അത്തിക്കോട് പുളക്കാട്ട് വീടിനു മുന്നിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് അമ്മക്കും മൂന്നു മക്കൾക്കും പൊള്ളലേറ്റു. പരേതനായ മാർട്ടിന്റെ ഭാര്യ എൽസി മാർട്ടിൻ (40), മക്കളായ അലീന (10), ആൽഫിൻ (6), എമി (4) എന്നിവർക്കാണ് ഗുരുതര പൊള്ളലേറ്റത്.
വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ എൽസി ജോലി കഴിഞ്ഞ് വീട്ടിലെത്തിയശേഷമാണ് സംഭവം. കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവർക്ക് 90 ശതമാനം പൊള്ളലേറ്റെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടമെന്ന് സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.