എട്ടാംമാസം അബോർഷന് ഗുളിക കഴിച്ചിട്ടും പ്രസവിച്ചു; കുഞ്ഞിനെ ക്വാറിയിൽ ഉപേക്ഷിച്ച് യുവതി

തൃശൂർ: ആറ്റൂരിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ പ്രസവം കഴിഞ്ഞ ഉടനെ യുവതി ക്വാറിയിൽ ഉപേക്ഷിച്ചു. ആറ്റൂർ സ്വദേശിനി സ്വപ്‌നയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. സ്വപ്ന ഗർഭിണിയായത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. എട്ടാം മാസം അബോർഷന് വേണ്ടിയുള്ള ഗുളിക കഴിച്ചിട്ടും മൂന്നാം ദിവസം പ്രസവിക്കുകയായിരുന്നു. പിന്നാലെ കുട്ടിയെ ബാഗിലാക്കി ക്വാറിയിൽ ഉപേക്ഷിക്കുകയായിരുന്നു.

രണ്ടാഴ്ചക്ക് ശേഷം യുവതി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. അമിത രക്തസ്രാവത്തെ തുടർന്നാണ് യുവതി ചികിത്സ തേടിയത്. സംഭവത്തിൽ ചെറുതുരുത്തി പൊലീസ് കേസെടുത്തു. പ്രസവസമയത്ത് തന്നെ കുഞ്ഞ് മരിച്ചിരുന്നോ എന്നത് വ്യക്തമല്ല. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. പൊലീസ് പരിശോധനയിൽ ക്വാറിയിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. അഴുകി ജീർണിച്ച നിലയിലാണ് മൃതദേഹം കിട്ടിയത്.

Tags:    
News Summary - Woman abandons eight month-old baby in quarry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.