സാ​ക്ഷി​യെ വി​ജി​ല​ൻ​സ്​ പ്ര​തി​യാ​ക്കി​യെ​ന്ന്​; അ​റ​സ്​​റ്റ്​ വി​ല​ക്കി ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​

കൊച്ചി: സാക്ഷിയാക്കേണ്ടയാളെ പ്രതിയാക്കിയ വിജിലൻസി​െൻറ അസാധാരണ നടപടി ചൂണ്ടിക്കാട്ടി പ്രതിയെ അറസ്റ്റ് ചെയ്യുന്നത് വിലക്കി ഹൈകോടതി ഉത്തരവ്. ത​െൻറ വ്യാജ ഒപ്പിട്ട് ആശുപത്രി സൊസൈറ്റിയുടെ ഫണ്ട് തിരിമറി നടത്തിെയന്ന കേസിൽ സാക്ഷിയാക്കേണ്ടതിന് പകരം പ്രതിയാക്കിയതായി ചൂണ്ടിക്കാട്ടി ഡോ. എ. അൻസാറുദ്ദീൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കേസിൽ ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയപോലുള്ള അസാധാരണത്വം ശ്രദ്ധയിൽെപട്ടതിനാൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഹരജിക്കാരനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിടുകയായിരുന്നു. 

അസാധാരണ കേസാണിതെന്ന് ഇടക്കാല ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കരൻ പണം തിരിമറി നടത്തിയെന്നോ മറ്റാരെയെങ്കിലുംകൊണ്ട് കുറ്റകൃത്യം നടത്താൻ പ്രേരിപ്പിച്ചെന്നോ പരാതി ഒരിടത്തുമില്ല. ഇത്തരമൊരു തിരിമറി നടന്നുവെന്ന് തെളിയിക്കാൻ ഏറ്റവും അനുേയാജ്യനായ സാക്ഷിയായിരുന്നു ഹരജിക്കാരൻ. എന്നാൽ, സാക്ഷിയാക്കേണ്ടിയിരുന്ന ഹരജിക്കാരനെ രണ്ടാം പ്രതിയാക്കിയ അസാധാരണ നടപടിയാണ് വിജിലൻസിൽനിന്നുണ്ടായത്. നിയമത്തെക്കുറിച്ച അജ്ഞതകെണ്ടോ ബുദ്ധിശൂന്യതകൊണ്ടോ ആണ് ഇത്തരമൊരു നടപടി ഉണ്ടായത്. കുറ്റകരമായ ഇൗ നടപടി ആരുടെ ഭാഗത്തുനിന്നുണ്ടായി എന്ന് വിശദീകരിച്ച്  അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിക്കണം. വിജിലൻസിന് ശക്തമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാമായിരുന്ന കേസാണ് അസാധാരണ നടപടിയിലൂടെ ദുർബലമാക്കിയതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അന്വേഷണപുരോഗതി റിപ്പോർട്ട് നൽകണമെന്നും ഉദ്യോഗസ്ഥനോട് നിർദേശിച്ചു.

അതേസമയം യോഗ്യതയില്ലാത്ത കോളജ്, സര്‍വകലാശാല ലൈബ്രേറിയന്മാര്‍ക്ക് യു.ജി.സി സ്കെയില്‍ ശമ്പളം അനുവദിച്ചതുള്‍പ്പെടെ കാര്യത്തില്‍ ധനകാര്യ അഡീ. ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ അന്വേഷണത്തിന് കാരണങ്ങൾ നിലനിൽക്കുന്നുണ്ടോയെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഇതേ ബെഞ്ച് മറ്റൊരു കേസിൽ വിജിലൻസിനോട് നിർദേശിച്ചു.

Tags:    
News Summary - witness highcourt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.