തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ചലനമുണ്ടാക്കാനാക്കാതെ ട്വന്റി20. ശക്തികേന്ദ്രമായ കുന്നത്തുനാട്ടിൽ പോലും സ്വാധീനമുറപ്പിക്കാൻ സാധിച്ചില്ല. ട്വന്റി20യുടെ സഹായത്തോടെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സാന്നിധ്യം ഉറപ്പിക്കാമെന്ന ബി.ജെ.പിയുടെ രാഷ്ട്രീയമോഹങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയായിരുന്നു അവരുടെ സഹായത്തോടെ ഒരു സീറ്റിൽ പോലും വിജയമുറപ്പിക്കാൻ സാധിക്കാതിരുന്നത്.
2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമായി 19 സീറ്റുകളിലാണ് ട്വന്റി20 മത്സരിച്ചത്. 2021ലെ തെരഞ്ഞെടുപ്പിൽ എട്ട് സ്ഥാനാർഥികളെ മത്സരിപ്പിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം, ചാലക്കുടി എന്നീ സീറ്റുകളിൽ ട്വന്റി20 മത്സരിച്ചിരുന്നു. മുൻകാലങ്ങളിൽ കുന്നത്തുനാട്ടില്‍ ട്വന്റി20 യുടെ സ്ഥാനാർഥിയായ ബാബു ദിവാകരന്‍ 39,958 വോട്ടാണ് നേടിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച ട്വന്റി20 ക്ക് 41,890 വോട്ടുകളാണ് നേടാനായത്. ബി.ജെ.പി സ്ഥാനാർഥിക്കാകട്ടെ 7056 വോട്ടുകളും നേടി. ഇത്തവണ രണ്ടു പാര്‍ട്ടികളും ഒന്നിച്ച് മത്സരിച്ചപ്പോള്‍ 9000 ലേറെ വോട്ടുകളാണ് കുറഞ്ഞത്.
തൃക്കാക്കര നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അഖിൽ മാരാർക്ക് വമ്പൻ തോൽവിയാണ് സംഭവിച്ചത്. 50,211 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ് വിജയിച്ചത്. ജയിച്ച ഉമ തോമസ് 83,375 വോട്ടുകളും പ്രധാന എതിരാളികളായ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. പുഷ്പ ദാസ് 33,164 വോട്ടുകളും അഖിൽ മാരാർ 21,424 വോട്ടുകളുമാണ് നേടിയത്.
കേരള നിയമസഭയില്‍ ബി.ജെ.പിക്ക് ഇക്കുറി മൂന്ന് അംഗങ്ങളുണ്ട്. നേമം മണ്ഡലത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ചാത്തന്നൂരില്‍ ബി. ഗോപകുമാറും കഴക്കൂട്ടത്ത് വി. മുരളീധരനുമാണ് ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.