പത്തനംതിട്ട: നിയമസഭയിലെ കുട്ടനാട് വിവാദത്തിൽ പ്രതികരിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിയമസഭയിലേത് പവര്‍ ഫുള്‍ മൈക്കാണ്, ചില കാര്യങ്ങള്‍ കേട്ടെന്നിരിക്കുമെന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.
നിയമസഭയുടെ രേഖയില്‍ വരുന്നത് മാത്രമാണ് പ്രാധാന്യമുള്ള വിഷയങ്ങള്‍. സഭയുടെ സീറ്റില്‍ ഇരുന്ന് സംസാരിച്ചാല്‍ മാത്രമാണ് രേഖകളില്‍ വരുന്നതെന്നും സഭാ രേഖയില്‍ മുഖ്യമന്ത്രി അവസാനം പറഞ്ഞ കാര്യമില്ലെന്നും തുരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.
മൈക്ക് ഓഫ് ആകുമ്പോള്‍ അംഗങ്ങൾ തമ്മിൽ എന്തെല്ലാം പറയുമെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പുറത്ത് മറ്റൊരു വിശദീകരണം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച നിയമസഭയില്‍ റെജി ചെറിയാന്‍ എം.എൽ.എ ചമ്പക്കുളം മൂലം വള്ളംകളിക്ക് കുട്ടനാട്ടിൽ പ്രാദേശി അവധി വേണമെന്ന് ആവശ്യപ്പെട്ടതാണ് വിവാദങ്ങളുടെ തുടക്കം. മറുപടി പറയാനെഴുന്നേറ്റ മുഖ്യമന്ത്രി വി.ഡി. സതീശൻ, ആലോചിച്ച് തീരുമാനമെടുക്കാമെന്ന് മൈക്കിലൂടെ പറഞ്ഞശേഷം, സീറ്റില്‍ ഇരുന്ന് പതുക്കെ ‘ഒരുകാരണവശാലും അവധി കൊടുക്കില്ലെന്ന്’ പറഞ്ഞു. വിഷയം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
അതിനിടെ, നിയമസഭക്കകത്ത് ഗൗരവമായ ചര്‍ച്ച നടത്തുമ്പോള്‍ ഉല്ലാസയാത്ര നടത്തുന്ന പോലെ അംഗങ്ങൾ ഓളം വെട്ടിനടക്കരുതെന്ന് പറഞ്ഞത് ഉമാ തോമസിനോട് അല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. ‘സഭക്കകത്ത് ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിന് നിയന്ത്രണം ഉണ്ട്. നിയന്ത്രണത്തിന് വിരുദ്ധമായിട്ട് ചെയ്യാന്‍ സാധ്യമല്ല. ഉമാ തോമസിന്റെ പേര് കൂടി അതില്‍ കണക്ട് ചെയ്തതായിട്ട് താന്‍ കണ്ടു.
സത്യം പറഞ്ഞാല്‍ ഉമ തോമസ് ഉമാതോമസിന്റെ സീറ്റില്‍ ഇരിക്കുകയാണ്. ഉമാ തോമസ് സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ അതിന്റെ മുന്നിലൂടെ നടന്നുപോയ ആളുകളെ കുറിച്ചാണ് താന്‍ പറഞ്ഞത്. അതുപക്ഷേ, ചിലയാളുകള്‍ ഉമാ തോമസിനെ ഫോക്കസ് ചെയ്യാനായി ശ്രമിച്ചു. അതൊട്ടും ശരിയായില്ല. ഏറ്റവും നല്ല അംഗങ്ങളില്‍ ഒരാളാണ് ഉമാ തോമസ് എന്നത് എനിക്ക് തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്’ -തിരുവഞ്ചൂർ പറഞ്ഞു.
സ്പീക്കര്‍ ഉമ തോമസിന് താക്കീതു നല്‍കി എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വാർത്ത പ്രചരിച്ചിരുന്നു. കണ്ണൂര്‍ നിയമസഭാംഗം ടി.ഒ. മോഹനന്‍, ചാലക്കുടി എം.എൽ.എ സനീഷ് കുമാര്‍, നിലമ്പൂര്‍ എം.എല്‍.എ ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവര്‍ പലപ്പോഴായി സീറ്റില്‍നിന്ന് എഴുന്നേറ്റ് നടക്കുന്ന സമയത്താണ് ‘നിങ്ങള്‍ ഉല്ലാസയാത്രയ്ക്ക് വന്നതല്ല, സഭയിലൂടെ ഓളം വെട്ടി നടക്കരുതെന്ന്’ പറഞ്ഞത്.
നിയമസഭയിൽ സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഉണ്ടാകില്ലെന്നും തിരുവഞ്ചൂർ അറിയിച്ചു. റീസണബിൾ നിയന്ത്രണം ഉണ്ടാകണം. സഭയല്ലേ, അത് ജനങ്ങളുടെ വകയാണ്.
വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിഷയത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ കാര്യങ്ങള്‍ അറിയണം. സംസ്ഥാന സര്‍ക്കാര്‍ അറിയാതെ ഒന്നും ചെയ്യാന്‍ പാടില്ല. നിബന്ധനകള്‍ അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു പോകണം. ഭൂമി അന്യാധീനപ്പെട്ട് പോകരുത്. മുഖ്യമന്ത്രി പറഞ്ഞത് പൂര്‍ണമായും താന്‍ വിശ്വസിക്കുന്നു -തിരുവഞ്ചൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.