Posted On
date_range Updated On
date_range പൊന്മുണ്ടത്ത് അപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു
വൈലത്തൂർ: പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടു. കോട്ട് ആലിൻചുവട് ആർ.ജെ.എം സ്കൂളിന് മുൻവശം കച്ചവടം ചെയ്യുന്ന നടാമ്പാടി ശിഹാബുദ്ദീന്റെ മകൻ ശുഹൈബ് ആണ് മരണപ്പെട്ടത്. 30 വയസ്സായിരുന്നു. പൊന്മുണ്ടം കഞ്ഞികുളങ്ങരയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് മഴയിൽ തെന്നിമാറിയ ടോറസ് ലോറിയിൽ ഇടിച്ച് സ്കൂട്ടർ യാത്രികർക്ക് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓമച്ചപ്പുഴ പൈനാട്ടിൽ ബഷീറിന്റെ മകൾ സെഹറ ഫാത്തിമ എന്ന അഞ്ചുവയസ്സുകാരി ഇന്നലെ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂട്ടർ ഓടിച്ചിരുന്ന ശുഹൈബും മരണപ്പെട്ടത്. ബഷീറിന്റെ എട്ടുവയസ്സുകാരനായ മകൻ ജമീൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.