എന്‍ഫോഴ്സ്മെൻറ്​ ഡയറക്ടര്‍ക്കെതിരായ അവകാശലംഘന നോട്ടീസിന് അനുമതി പിന്‍വലിക്കണം -കെ.സി. ജോസഫ്

കോട്ടയം: സംസ്​ഥാന സർക്കാറി​െൻറ ലൈഫ് മിഷന്‍ ഭവന നിർമാണ പദ്ധതിയിലുണ്ടായ ഗുരുതര അഴിമതി സംബന്ധിച്ച് എന്‍ഫോഴ്സ്മെൻറ്​ ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം നിയമസഭയുടെ അവകാശലംഘനമാണെന്ന് ദുര്‍വ്യാഖ്യാനം ചെയ്ത് നൽകുന്ന അവകാശലംഘന നോട്ടീസിനുള്ള അനുമതി പിന്‍വലിക്കണമെന്ന് സ്പീക്കര്‍ക്കയച്ച കത്തില്‍ കോണ്‍ഗ്രസ്​ നിയമസഭാ കക്ഷി ഉപനേതാവ് കെ.സി. ജോസഫ് എം.എല്‍.എ അഭ്യര്‍ത്ഥിച്ചു.

അഴിമതിക്ക് രക്ഷാകവചം ഒരുക്കാനുള്ള രാഷ്​ട്രീയ നീക്കങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ സഹായകമായ രീതിയിലും നിയമസഭയുടെ അന്തസ്സിനും ഔന്നത്യത്തിനും തീരാകളങ്കം ഉണ്ടാകുന്ന തരത്തിലമുള്ള നീക്കമാണിത്​. നവംബര്‍ മൂന്നിന്​ തളിപ്പറമ്പ് മെംബര്‍ നല്‍കിയ നോട്ടീസ് അടുത്തദിവസം തന്നെ എത്തിക്സ് കമ്മിറ്റിയുടെ പരിഗണിനക്കയക്കുകയും കമ്മിറ്റി യോഗം അടിയന്തിരമായി നവംബര്‍ അഞ്ചിന് ചേര്‍ന്ന് എന്‍ഫോഴ്സ്മെൻറ്​ ഡയറക്ടര്‍ക്ക് നോട്ടീസ് അയക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇൗ നടപടിയില്‍ 'സംശയകരമായ ധൃതി' ഉണ്ടായെന്ന് ആരെങ്കിലും വിമര്‍ശിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല.  

പൗരാവകാശ ഭേദഗതി നിയമം ഭരണഘടന ഉറപ്പുനല്‍കുന്ന മതേതര സങ്കല്‍പ്പങ്ങള്‍ക്ക് നിരക്കാത്തതായതിനാല്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പ്രത്യേക സമ്മേളനം ചേര്‍ന്ന കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. ഇതിനെതിരെയും നിയമസഭയുടെ തന്നെ അവകാശത്തെയും അധികാരത്തെയും ചോദ്യം ചെയ്തുകൊണ്ട് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയ പ്രസ്താവനക്കെതിരെ താൻ നൽകിയ അവകാശലംഘന നോട്ടീസ് 27 ദിവസം കഴിഞ്ഞാണ്​ സ്പീക്കര്‍ എത്തിക്സ് കമ്മറ്റിക്ക് അയച്ചത്.  

എന്നാല്‍, സർക്കാറി​െൻറ രാഷ്​ട്രീയ താൽപ്പര്യ സംരക്ഷണം ലക്ഷ്യമാക്കിയും അഴിമതി അന്വേഷണം തടയാനും ഉദ്ദേശിച്ചുള്ള അവകാശലംഘന നോട്ടീസ് 24 മണിക്കൂറിനുള്ളില്‍ എത്തിക്സ് കമ്മിറ്റിക്കയക്കുകയായിരുന്നു. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ കമ്മിറ്റി അത് പരിഗണിക്കുകയും ചെയ്തുവെന്നത് ഈ നീക്കങ്ങളുടെ പിന്നിലെ ഉദ്ദേശശുദ്ധിയെ സംശയിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്നും കെ.സി. ജോസഫ് പറഞ്ഞു.

Tags:    
News Summary - Withdrawal of permission for infringement notice against the Director of Enforcement - KC Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.