വയനാട് ചുരം: ചരക്കുവാഹന ഗതാഗത നിരോധനം പിൻവലിച്ചു

വൈത്തിരി: വയനാട് ചുരത്തിലൂടെ ചരക്കു വാഹനങ്ങളുടെ നിരോധനം കോഴിക്കോട് ജില്ലാ കലക്ടർ താത്കാലികമായി പിൻവലിച്ചു. ടൂറിസ്റ്റ് ബസുകളുടെ നിരോധനവും ഇതോടൊപ്പം പിൻവലിച്ചിട്ടുണ്ട്. 15 ടൺ മൊത്തം ഭാരമുള്ളതും ആറു ചക്രങ്ങളോ അതിൽ കുറവുള്ളതോ ആയ ചരക്കുവാഹനങ്ങൾക്കാണ് യാത്രാനുമതി ലഭിച്ചിട്ടുള്ളത്.

 ഇക്കഴിഞ്ഞ ജൂൺ 14 നുണ്ടായ ശക്തമായ മഴയിൽ ചിപ്പിലിത്തോടിനടുത്തു ചുരത്തിൽ റോഡിടിഞ്ഞതിനെ തുടർന്നായിരുന്നു ഗതാഗതം നിരോധിച്ചത്. താൽക്കാലികമായി നന്നാക്കിയ റോഡിലൂടെ കെ.എസ്.ആർ.ടി.സി അടക്കമുള്ള യാത്രാ ബസുകൾക്കും ചെറിയ വാഹനങ്ങൾക്കുമായിരുന്നു സഞ്ചരിക്കാൻ അനുമതി ഉണ്ടായിരുന്നത്.

Tags:    
News Summary - Withdraw the Goods Train Ban Through Wayanadu Pass - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.