കൊണ്ടോട്ടി: കർണാടകയിലെ യെലഹങ്കയിൽ നടന്ന മനുഷ്യത്വരഹിതമായ കുടിയൊഴിപ്പിക്കൽ ആശങ്കാജനകമാണെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി കൊണ്ടോട്ടിയിൽ സംഘടിപ്പിച്ച സംസ്ഥാന കൗൺസിൽ വിലയിരുത്തി. ഉയർന്ന ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി പിടിക്കേണ്ട കോൺഗ്രസ് സർക്കാരിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത രാഷ്ട്രീയ ജാഗ്രതയുടെ അഭാവമാണ് ഇവിടെ കണ്ടത്.
കുടിയൊഴിപ്പിക്കലിന്റെ പേര് പറഞ്ഞ് സംഘ്പരിവാർ മാതൃകയിൽ ബുൾഡോസർ രാജ് നടപ്പാക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. സർക്കാർ ഭൂമി സംരക്ഷിക്കേണ്ടത് ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയാക്കരുത്. അർഹരായ താമസക്കാർക്ക് മാന്യമായ പുനരധിവാസം ഉറപ്പ് വരുത്തണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ കൊണ്ടോട്ടിയിൽ സംഘടിപ്പിച്ച സംസ്ഥാന കൗൺസിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ. അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യുന്നു.
എല്ലാ വിഭാഗം ജനങ്ങളും താമസിക്കുന്ന പ്രദേശത്തെ കുടിയൊഴിപ്പിക്കൽ, മുസ്‌ലിം വേട്ടയായി ചിത്രീകരിക്കാനുള്ള ശ്രമവും ദുരുദ്ദേശപരമാണെന്ന് വിലയിരുത്തിയ കൗൺസിൽ, ഏതെങ്കിലും കേസിൽ പ്രതി ചേർക്കപ്പെടുമ്പോഴേക്ക് ന്യായമോ അന്യായമോ നോക്കാതെ മുസ്‌ലിമാണെങ്കിൽ പ്രതിയുടെ വീട് തകർക്കുന്ന യു.പി മോഡൽ ബുൾഡോസർ രാജിലേക്ക് ഈ സംഭവത്തെ സമീകരിക്കുന്നത് നീതിയുക്തമല്ലെന്നും രാഷ്ട്രീയ ലാഭത്തിനായി സംഭവത്തെ ദുരുപയോഗം ചെയ്യുന്നത് മതനിരപേക്ഷ ചേരിയെ ദുർബലപ്പെടുത്താനേ സാധിക്കൂ എന്നും വീക്ഷിച്ചു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്‍റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി ഉത്‌ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്‍റ് ടി. കെ. നിഷാദ് സലഫി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി. എ. ജബ്ബാർ ഹാജി മുഖ്യാതിഥിയായി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.പി. ബഷീർ സ്വാഗതം ആശംസിച്ചു. ടി.കെ. അഷ്റഫ് കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ, നാസർ ബാലുശ്ശേരി, കെ. സജ്ജാദ്, ഡോ. പി.പി. നസീഫ്, ജംഷീർ സ്വലാഹി, സിനാജുദ്ദീൻ, യു. മുഹമ്മദ് മദനി എന്നിവർ സംസാരിച്ചു.
ജനുവരി 17,18 തീയതികളിൽ കടലുണ്ടിയിൽ നടക്കാനിരിക്കുന്ന പ്രൊഫെസ്, ക്യു.എച്ച്.എൽ.എസ്, ഫാമിലി ഓറിയന്റേഷൻ, വിജ്ഞാന വേദി, യുവപഥം, ടാലെന്റ് ലീഗ്, തസ്ഫിയ ആദർശ സമ്മേളനങ്ങൾ തുടങ്ങി അടുത്ത ആറു മാസകാലത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് അന്തിമ രൂപം നൽകി.
വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ കൊണ്ടോട്ടിയിൽ സംഘടിപ്പിച്ച സംസ്ഥാന കൗൺസിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.എ. ജബ്ബാർ ഹാജി മുഖ്യാതിഥിയായി സംസാരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.