ഗസ്സയിലെ കൂട്ടക്കുരുതിക്കെതിരെ കളിച്ചങ്ങാടം തീർത്ത് കുരുന്നുകൾ

പെരിന്തൽമണ്ണ: ഗസ്സയിൽ ഇസ്രായേൽ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കളിച്ചങ്ങാടം തീർത്ത് വിസ്ഡം ബാലവേദി. കുരുന്നുകളെ കൊന്നൊടുക്കുന്ന ഇസ്രായേൽ ഭീകരർക്കെതിരെ മനഃസാക്ഷിയുണരണമെന്നും മനുഷ്യാവകാശ ധ്വംസനം നടത്തുന്ന ഇസ്രായേലിനെതിരെ ലോകം ഒന്നിക്കണമെന്നും വിസ്ഡം കളിച്ചങ്ങാടം അഭിപ്രായപ്പെട്ടു.

വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. പി.പി നസീഫ് ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. ഷഹബാസ് കെ. അബ്ബാസ് അധ്യക്ഷത വഹിച്ചു.


അദീബ് ഷാൻ, ഫദ്‌ലുല്ല ഒ.പി, ഹാഷിർ മുഹമ്മദ്, ഹാരിസ് ബിൻ ജമാൽ, ആദിൽ അബ്ദുൽ ഫത്താഹ്, ആദിൽ, മാസിൻ മനാഫ്, അമൻ എടവണ്ണ, നമീൽ നൗഷാദ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - wisdom balavedi palestine solidarity at perinthalmanna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.