പ്രവാസി ​​പ്രശ്​നങ്ങൾ പരിഹരിക്കാൻ ശ്രമിക്കും -മന്ത്രി വി. മുരളീധരൻ

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ മുന്‍തൂക്കം നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ മറ്റു രാജ്യങ്ങളുമായുള്ള നയതന്ത്ര ബന് ധങ്ങളില്‍ പഠിച്ച് ഇടപെടും. ദീര്‍ഘകാലം വിദേശകാര്യ സെക്രട്ടറിയായിരുന്ന സുബ്രഹ്മണ്യം ജയശങ്കറിനൊപ്പം പ്രവര്‍ത് തിക്കാന്‍ ലഭിച്ചത് വലിയൊരു അവസരമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിസഭ വകുപ്പു നിര്‍ണയത ്തിനുശേഷം ഡല്‍ഹിയിലെ വസതിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുരളീധരൻ.

ഏറ്റവും കൂടുതല്‍ പ്രവാസ ികളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അവരുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടും. ഉത്സവ സമയത്തെ വിമാനനി രക്ക് വർധന പരിഹരിക്കാന്‍ ശ്രമിക്കും. പ്രവാസി വോട്ടുള്‍പ്പെടെയുള്ള നിരവധി വിഷയങ്ങളുണ്ട്. ഇതിലെല്ലാം പഠിച്ചശേഷം പ്രതികരിക്കാം.
സംസ്ഥാന സര്‍ക്കാറി​െൻറ അഭിപ്രായങ്ങളും ആവശ്യങ്ങളും കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുകയാണ്. ഇത് പരിഹരിക്കാനുള്ള ശ്രമം ഉണ്ടാകും. ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. കോടതിയെ ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തും.

കേന്ദ്ര സര്‍ക്കാറും പ്രധാനമന്ത്രിയും കേരളത്തോട് വേര്‍തിരിവ് കാണിട്ടിച്ചില്ല. എതിര്‍ത്തവരുടെ കൂടി സര്‍ക്കാറാണ് ഇതെന്ന് പാര്‍ലമ​െൻററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സംസ്​ഥാനവുമായി ഏറ്റുമുട്ടല്‍ നയം കേന്ദ്രം സ്വീകരിക്കില്ലെന്നും മുരളീധരൻ പറഞ്ഞു.

മുരളീധര​​െൻറ വകുപ്പിന്​ പ്രവാസി രാഷ്​ട്രീയം
ന്യൂഡൽഹി: കേരളത്തി​​െൻറ സാമൂഹിക, സാമ്പത്തിക രംഗത്ത്​ പ്രവാസി സമൂഹം നിർണായക സ്വാധീനം ചെലുത്തുന്ന പശ്ചാത്തലത്തിൽ വി. മുരളീധരന്​ വിദേശകാര്യ സഹമന്ത്രിസ്​ഥാനം നൽകിയത്​ രാഷ്​ട്രീയമായ കണക്കുകൂട്ടലുകൾ കൂടി മുൻനിർത്തിയാണെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു.

​കേരളത്തിലെ പ്രവാസി സമൂഹത്തി​​െൻറ ശക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞാണ്​ മൻമോഹൻ സിങ്​ സർക്കാറിൽ വയലാർ രവിയേയും ഇ. അഹ്​മദിനെയും ബന്ധപ്പെട്ട വകുപ്പുകളിൽ നിയമിച്ചത്​. രവി പ്രവാസികാര്യ മന്ത്രിയായും ഇ. അഹ്​മദ്​ വിദേശകാര്യ സഹമന്ത്രിയായി പ്രവർത്തിച്ചു. വിദേശകാര്യ സഹമന്ത്രിയെന്ന നിലയിൽ പ്രവാസിസമൂഹത്തെ ബി.ജെ.പിയിലേക്ക്​ അടുപ്പിക്കുക, പാർട്ടിയോടുള്ള സമീപനത്തെ സ്വാധീനിക്കുക എന്നീ ദൗത്യങ്ങളാണ്​ മുരളീധരന്​ പുതിയ പദവി വഴി പ്രത്യേകമായി നൽകുന്നത്​.

ഗൾഫ്​ രാജ്യങ്ങളിലും മറ്റ്​ വിദേശരാജ്യങ്ങളിലുമുള്ള പ്രവാസി സമൂഹവുമായി സി.പി.എമ്മിനും കോൺഗ്രസിനും വിപുല ബന്ധങ്ങളുണ്ട്​. പ്രവാസികൾ ഇൗ പാർട്ടികളിൽ സ്വാധീനം ചെലുത്തുന്നുമുണ്ട്​. ഗ​ുജറാത്തിലെയും മറ്റും പ്രവാസി സമൂഹം ബി.ജെ.പിയുമായി അടുത്തുനിൽക്കുകയും ആ രാഷ്​ട്രീയം ഏറ്റെടുക്കുകയും ചെയ്യുന്നവരാണ്​. എന്നാൽ, പ്രവാസിസമൂഹത്തിൽ സ്വാധീനം ചെലുത്തി കേരളത്തിൽ പാർട്ടിയോടുള്ള മനോഭാവം രൂപപ്പെടുത്താനുള്ള ശ്രമങ്ങൾക്ക്​ ബി.ജെ.പിക്ക്​ സാധിച്ചിട്ടില്ല.

സുഷമ സ്വരാജ്​ വിദേശകാര്യ മന്ത്രിയും വി.കെ. സിങ്​ സഹമന്ത്രിയുമായിരുന്നപ്പോൾ കേരളത്തിന്​ ഗൾഫ്​ മേഖലയും മറ്റുമായുള്ള അടുപ്പം ബി.ജെ.പി തിരിച്ചറിഞ്ഞിട്ടുണ്ട്​. പാസ്​പോർട്ട്​, വിമാന ​യാത്ര, പുറംനാടുകളിലെ സംഘർഷങ്ങൾ, തൊഴിൽ പ്രശ്​നങ്ങൾ എന്നിവയിലെല്ലാം മലയാളികളായ പ്രവാസികൾക്ക്​ വിദേശകാര്യ വകുപ്പുമായി പല കാര്യങ്ങൾക്ക്​ അടിക്കടി ബന്ധപ്പെടേണ്ടി വരുന്നുമുണ്ട്​. മറ്റു വകുപ്പുകളേക്കാൾ കേരളത്തി​​െൻറ കാര്യത്തിൽ വിദേശകാര്യ വകുപ്പിന്​ കൂടുതൽ പരിഗണന ലഭിച്ചത്​ ഇൗ പശ്ചാത്തലത്തിലാണ്​.

Tags:    
News Summary - will solve kerala NRI's Problems sais V. Muraleedharan -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.