കെ-റെയിൽ, സിൽവർ ലൈൻ അനുകൂലികൾക്ക് വോട്ടില്ലെന്ന്​ ജനകീയ സമിതി

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കെ-റെയിൽ, സിൽവർ ലൈൻ അനുകൂലികൾക്ക് വോട്ടില്ലെന്ന്​ കെ-റെയിൽ, സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന നിർവാഹക സമിതി യോഗത്തിന്‍റേതാണ്​ തീരുമാനം.

മാർച്ച് 19 മുതൽ 25 വരെ ‘കെ-റെയിൽ, സിൽവർ ലൈൻ അനുകൂലികൾക്ക് വോട്ടില്ല’ എന്ന മുദ്രാവാക്യമുയർത്തി വയനാട്, ഇടുക്കി, പാലക്കാട് ഒഴികെ ജില്ലകളിലെ പദ്ധതി ബാധിത പ്രദേശങ്ങളിൽ പ്രകടനങ്ങളും ധർണകളും സംഘടിപ്പിക്കും. പോസ്റ്ററുകൾക്ക്​ പുറമെ, ‘സിൽവർ ലൈൻ അനുകൂല സ്ഥാനാർഥികളോട് ചോദിക്കൂ’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി നോട്ടീസ്​ പ്രചാരണവും നടത്തും.

കോട്ടയം മാടപ്പള്ളിയിലെ സമരത്തിന്റെ 704ാം ദിനം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് കോട്ടയം കലക്ടറേറ്റിൽനിന്ന്​ ഗാന്ധി സ്ക്വയറിലേക്ക് 23ന് മാർച്ച് നടത്തും. സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ നടത്തിയ പഠന റിപ്പോർട്ടുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക, ഇതിനായി ചെലവാക്കിയ നൂറു കോടിയോളം രൂപയുടെ വിശദാംശം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം മുന്നോട്ടുവെച്ചു.

Tags:    
News Summary - will not vote for K-Rail and Silver Line supporters says Janakeeya Samithi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.