വ്യോമേതര വരുമാനം വർധിപ്പിക്കും; സിയാൽ പദ്ധതികൾ മന്ത്രി രാജീവ് വിലയിരുത്തി

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി നടപ്പാക്കുന്ന ബിസിനസ് ജെറ്റ് ടെർമിനൽ ഉൾപ്പെടെയുള്ള പദ്ധതികളുടെ പുരോഗതി വ്യവസായ മന്ത്രിയും സിയാൽ ഡയറക്ടറുമായ പി. രാജീവ് വിലയിരുത്തി. തിങ്കളാഴ്ച വിമാനത്താവള സന്ദർശനത്തിനെത്തിയ മന്ത്രിക്ക്​ സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.

വ്യോമേതര വരുമാനം വർധിപ്പിക്കാൻ നിരവധി പദ്ധതികൾ സിയാൽ ആസൂത്രണം ചെയ്യുന്നുണ്ട്. അതിൽ പ്രമുഖമാണ് ബിസിനസ് ജെറ്റ് പദ്ധതി. പുതിയ രാജ്യാന്തര, ആഭ്യന്തര ടെർമിനലുകൾ പ്രവർത്തനം തുടങ്ങിയതോടെ പഴയ ആഭ്യന്തര ടെർമിനലായ ടി-2നെ പുനരുദ്ധരിക്കാനുള്ള പദ്ധതി സിയാൽ അവതരിപ്പിച്ചു. ഇതിന് സർക്കാറി​െൻറ അനുമതി ലഭിച്ചതോടെ അതിവേഗ നിർമാണ പ്രവർത്തനങ്ങൾക്ക് സിയാൽ തുടക്കമിട്ടു.

സിയാലി​െൻറ വരുമാനമാർഗങ്ങൾ വർധിപ്പിക്കാനാണ് ഡയറക്ടർ ബോർഡി​െൻറ തീരുമാനം. ബിസിനസ് ജെറ്റ് ടെർമിനലാണ് അതിൽ പ്രമുഖം. ഒരുലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള രണ്ടാം ടെർമിനലിൽ ബിസിനസ് ജെറ്റ് ടെർമിനൽ, വി.ഐ.പി സേഫ് ഹൗസ്, ട്രാൻസിറ്റ് ഹോട്ടൽ എന്നിവ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ബിസിനസ് ജെറ്റ് ടെർമിനലി​െൻറയും വി.ഐ.പി സേഫ് ഹൗസി​െൻറയും രൂപരേഖകൾ അംഗീകരിച്ചതായി മന്ത്രി രാജീവ് പറഞ്ഞു.

വ്യോമേതര വരുമാനം വർധിപ്പിക്കുന്നതിനുള്ള മറ്റൊരു പദ്ധതിയാണ് പഞ്ചനക്ഷത്ര ഹോട്ടൽ നിർമാണം. ഇതി​െൻറ നിർമാണം വേഗത്തിലാക്കാനുള്ള മാർഗനിർദേശങ്ങൾ മന്ത്രി നൽകി. സിയാലി​െൻറ ഉദ്യോഗസ്ഥർ, ജീവനക്കാരുടെ സംഘടന പ്രതിനിധികൾ എന്നിവരുമായി മന്ത്രി രാജീവ് ചർച്ച നടത്തി.

Tags:    
News Summary - Will increase non-air revenue; Minister Rajeev evaluated CIAL projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.