കോട്ടയം: പള്ളികളില്‍ മൃതദേഹം സംസ്കരിക്കുന്നതിലെ തര്‍ക്കം പരിഹരിക്കാന്‍ സര്ക്കാ ര്‍ കൊണ്ടുവരുന്ന നിയമനിര്‍മാണത്തെ നിയമപരമായി നേരിടുമെന്ന് ഓർത്തഡോക്സ് സഭ സെ ക്രട്ടറി അഡ്വ. ബിജു ഉമ്മൻ. സുപ്രീംകോടതി വിധി അട്ടിമറിക്കാൻ നിയമവിരുദ്ധമായി സർക്കാ ർ എെന്തങ്കിലും ചെയ്യുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്കാരം സംബന്ധി ച്ച നിർദേശങ്ങളും സുപ്രീംകോടതി വിധിയിൽ പറയുന്നുണ്ട്.
അതേസമയം, കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം സംസ്കരിക്കാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സ് ഇറക്കാനാണ് മന്ത്രിസഭ തീരുമാനം. സഭ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് സഭക്ക് അനുകൂലമായി വിധിവന്നതോടെ ഓര്‍ത്തഡോക്സ് പള്ളികളിൽ യാക്കോബായ സഭ വിശ്വാസികളെ അടക്കംചെയ്യാന്‍ കഴിയാത്ത സ്ഥിതിയായി. ഇതോടെ പലയിടത്തും തര്‍ക്കം രൂക്ഷമായി. വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷനും ഇടപെട്ടിരുന്നു.
സുപ്രീംകോടതി വിധിക്കെതിര് –മാര്‍ ദിയസ്കോറോസ്
കോട്ടയം: ശവസംസ്കാരം സംബന്ധിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാറിെൻറ നീക്കം സുപ്രീംകോടതി വിധിക്ക് എതിരാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്ത. സുപ്രീംകോടതി വിധി രാജ്യത്തെ നിയമമാണ്. അതിനെതിരായി ഒരു സംസ്ഥാനത്തിനും നിയമനിര്‍മാണം നടത്താന്‍ അവകാശമില്ല. ഇതിനെ നിയമപരമായി ഓര്‍ത്തഡോക്സ് സഭ നേരിടും.
ഇടവകാംഗങ്ങളുടെ മൃതദേഹം സെമിത്തേരിയില്‍ ആര്‍ക്ക് വേണമെങ്കിലും സംസ്കരിക്കാമെന്ന ഓര്‍ഡിനന്‍സിലെ വ്യവസ്ഥ അംഗീകരിക്കാനാവില്ല. മലങ്കര ഓര്‍ത്തഡോക്സ് സഭാംഗമായിരിക്കുന്ന ഇടവകക്കാര്‍ക്ക് മാത്രമാണ് സഭയുടെ സെമിത്തേരിയില്‍ മൃതശരീരം സംസ്കരിക്കപ്പെടാന്‍ അവകാശം. ഇടവക വികാരിയാണ് സെമിത്തേരിയുടെ ചുമതലക്കാരന്. അദ്ദേഹത്തിെൻറ അറിവോ സമ്മതമോ കൂടാതെ ആര്‍ക്കും സെമിത്തേരിയില്‍ കയറി മൃതശരീരം സംസ്കരിക്കാനാവുമെന്ന നിബന്ധന സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ്. സെമിത്തേരിയില്‍ സമാന്തരഭരണം അനുവദനീയമെല്ലന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഓര്‍ത്തഡോക്സ് സഭ മൃതദേഹം സംസ്കരിക്കുന്നതിന് എതിര് നിന്നിട്ടില്ല. എന്നാല്‍, മൃതദേഹം സംസ്കരിക്കുന്നത് നിയമാനുസൃത വികാരിയുടെ കാര്മികത്വത്തിലായിരിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അതിനെതിരായി കാര്യങ്ങള്‍ നടത്താൻവേണ്ടി പാത്രിയാര്‍ക്കീസ് വിഭാഗം മനുഷ്യാവകാശ കമീഷനെയും കോടതിയെയും പലതവണ സമീപിച്ചെങ്കിലും ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ലെന്നും മാര്‍ ദിയസ്കോറോസ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.