ഒറ്റക്ക് മത്സരിക്കും; തദ്ദേശ തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്ന് എസ്.ഡി.പി.ഐ

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമിത്തിനില്ലെന്ന് എസ്.ഡി.പി.ഐ. ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനം. ഒരു മുന്നണിയുമായും സഖ്യത്തിനോ ധാരണക്കോ എസ്.ഡി.പി.ഐ തയ്യാറല്ലെന്ന് സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് പറഞ്ഞു.

4000 വാർഡുകളില്‍ പാർട്ടി ഒറ്റക്ക് മത്സരിക്കും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് 103 സീറ്റുകൾ ലഭിച്ചു. അതിന് മുൻപ് നടന്ന തെരഞ്ഞെടുപ്പിൽ ലഭിച്ച സീറ്റുകളെക്കാൾ ഇരട്ടിയാണ് ഇത്.

ഈ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നടത്തും. പ്രാതിനിധ്യം ഇല്ലാത്ത പഞ്ചായത്തുകൾ, കോർപറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ പാർട്ടിക്ക് പ്രാതിനിധ്യം ഉണ്ടാക്കും.

പ്രാതിനിധ്യം ഇല്ലാത്ത പഞ്ചായത്തുകൾ, കോർപറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ പാർട്ടിക്ക് പ്രാതിനിധ്യം ഉണ്ടാക്കും. എല്ലാ ജില്ലാ പഞ്ചായത്ത് ‍ഡിവിഷനുകളിലും മത്സരിക്കും. കേരളത്തിലെ 30ൽ അധികം ബ്ലോക്ക് പഞ്ചായത്തിലേക്കും മത്സരിക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം സി.പി.എ ലത്തീഫ് പ്രതികരിച്ചു.

Tags:    
News Summary - Will contest alone; SDPI says no alliance with anyone in local elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.