പാലായിൽ മത്സരിക്കുന്ന കാര്യം പരിഗണനയിലെന്ന് പി.സി. ജോർജ്; 'താൻ യു.ഡി.എഫിൽ വന്നാൽ ഏഴ് മണ്ഡലങ്ങളിൽ ജയിക്കും'

കോട്ടയം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യം താൻ ഗൗരവത്തോടെ ആലോചിക്കുകയാണെന്ന് ജനപക്ഷം നേതാവ് പി.സി. ജോർജ് എം.എൽ.എ. മകൻ ഷോൺ ജോർജ് പൂഞ്ഞാറിൽ വന്നേക്കാമെന്നും കോൺഗ്രസ് ക്ഷണിച്ചാൽ യു.ഡി.എഫിൽ ചേരാൻ തയാറാണെന്നും ചാനൽ ചർച്ചയിൽ പി.സി. ജോർജ് പറഞ്ഞു.

താനുമായി ഒന്നിച്ചുപോകാമെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞിട്ടുണ്ട്. കോൺഗ്രസുമായി യോജിച്ച് പോകണമെന്നാണ് നിലവിലെ തീരുമാനം. താൻ യു.ഡി.എഫിൽ വന്നാൽ ഏഴ് മണ്ഡലങ്ങളിൽ യു.ഡി.എഫ് ജയിക്കും

വരുന്ന തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിലാണ് ജനപക്ഷം മത്സരിക്കുക. പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ഇരിഞ്ഞാലക്കുട എന്നിവിടങ്ങളിൽ സ്ഥാനാർഥിയുണ്ടാകും.

പാലായിൽ എന്ത് നടക്കണമെന്ന് ജനപക്ഷം തീരുമാനിക്കും. മാണി സി. കാപ്പനെ വിജയിപ്പിച്ചത് താനാണ്. തനിക്ക് കാപ്പൻ നന്ദി പറഞ്ഞതാണ്. എൻ.സി.പിക്ക് 25 പേർ മാത്രമാണ് പാലായിൽ ഉള്ളതെന്നും പി.സി. ജോർജ് പറഞ്ഞു. 

Tags:    
News Summary - will consider contesting from pala says pc george

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.