മംഗളൂരുവിൽ പോയി വന്നതിന് ശേഷം സംഘപരിവാർ പ്രതിഷേധത്തെക്കുറിച്ച്​ മറുപടി –പിണറായി

കോഴിക്കോട്​: മംഗളൂരുവിലെ  മതസൗഹാർദ റാലിയിൽ പങ്കെടുത്ത് തിരിച്ചു വന്നശേഷം സംഘപരിവാർ  പ്രതിഷേധത്തിനെ കുറിച്ച് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മംഗളൂരുവിലെ പരിപാടിയില്‍ പങ്കെടുക്കും. പോയി വന്നതിന് ശേഷം ആർ.എസ്.എസ് പ്രതിഷേധത്തിനെ കുറിച്ച് പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പിണറായിയെ മംഗളൂരുവിൽ കാലുകുത്തിക്കില്ലെന്നാണ് സംഘപരിവാർ സംഘടനകളുടെ ഭീഷണി. നാളെയാണ് മംഗളൂരുവില്‍ പിണറായി വിജയന്‍ പങ്കെടുക്കുന്ന പൊതുപരിപാടി. പിണറായി വിജയൻ പരിപാടിയിൽ പങ്കെടുക്കുന്നതിനെതിരെ ശനിയാഴ്ച സംഘപരിവാർ സംഘടനകൾ മംഗളൂരുവിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. മംഗളൂരു മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ സംഘപരിവാര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജിഷ്ണുവിന്റെ അമ്മ മഹിജയുടെ വാക്കുകള്‍ കാര്യമായി എടുക്കുന്നില്ലെന്നും വൈകാരികമായി മാത്രമേ ആ പ്രതികരണത്തെ കാണുന്നുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സമയം കിട്ടാത്തതിനാലാണ് ജിഷ്ണുവിന്റെ വീട് ഇതുവരെ സന്ദര്‍ശിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - will attend mangaluru function

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.