?????????????? ????? ??????? ???????? ??? ??

പൂയംകുട്ടി ജനവാസ മേഖലയില്‍ കാട്ടാന കിണറ്റില്‍ വീണു

കോതമംഗലം: പൂയംകുട്ടിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന കിണറ്റില്‍ വീണു. ഇന്ന് പുലര്‍ച്ചെയാണ് ആന കിണറ്റില്‍ വീണത്. ആനക്ക് അഞ്ച് വയസോളം പ്രായമുണ്ടാകുമെന്നാണ് വനംവകുപ്പ് പറയുന്നത്. ഉപയോഗ ശൂന്യമായ കിണറ്റിലാണ് ആന വീണത്. കിണറ്റില്‍ വെള്ളം കുറവായതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായിരിക്കുമെന്നാണ് നിഗമനം.

എന്നാൽ രക്ഷാപ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞതിനാൽ രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു. വന്യജീവികളുടെ ആക്രമണം കൂടിവരുന്ന സാഹചര്യത്തിൽ പ്രദേശത്ത് കിടങ്ങ് കുഴിക്കണമെന്ന ആവശ്യം നടപ്പാക്കുന്നില്ലെന്നതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം.

Tags:    
News Summary - Wild elephant fell in well-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.