കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ രക്ഷിക്കാൻ ശ്രമം തുടരുന്നു; മയക്കുവെടി വെക്കണമെന്ന് നാട്ടുകാർ

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെ രക്ഷിക്കാൻ ശ്രമം തുടരുന്നു. വെള്ളിയാഴ്ച്ച പുലർച്ചെ കോട്ടപ്പാറ വനമേഖലയിൽ നിന്നും നാല് കീലോമീറ്റർ മാറി ജനവാസ മേഖലയിലാണ് പുലർച്ചെ രണ്ട് മണിയോടെ കാട്ടു കൊമ്പൻ കിണറ്റിൽ വീണത്.

കൂരാഞ്ഞി ബിജുവിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കിണർ. ആനയുടെ ശബ്ദവും ബഹളവും കേട്ട് വീടുകാർ ഉണർന്ന് നോക്കുമ്പോഴാണ് ആനകിണറ്റിൽ വീണതറിയുന്നത്. നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന കിണറിലാണ് ആന വീണത്.


കാട്ടാനയെ രക്ഷപ്പെടുത്തി വിടാൻ വനം വകുപ്പിൻ്റെ ആദ്യ നീക്കത്തെ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. നിരന്തരം നാട്ടിലിറങ്ങുന്ന ആനയാണിതെന്നും കാട്ടിലേക് തുരത്താനായി ആനയുടെ സാന്നിധ്യം മനസ്സിലാക്കാൻ ടോർച്ചടിച്ചാൽ വെട്ടത്തിന് നേരെ പാഞ്ഞടക്കുന്ന ആനയാണിതെന്ന് നാട്ടുകാർ പറഞ്ഞു. കരയ്ക്ക് കയറ്റുന്ന ആനയെ മയക്ക് വെടിവെച്ച് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്.

കുടിവെള്ള സ്രോതസായ കിണർ നന്നാക്കി എടുക്കുന്നതിനുള്ള നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം ഉയർന്നു. കിണറിനടുത്തേക്ക് മണ്ണ് മാന്തിയന്ത്രം എത്തിക്കുവാൻ സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തിന് ഉണ്ടാകുന്ന നാശത്തിനും നഷ്ടപരിഹാരം വേണമെന്ന ആവശ്യം ഉയർന്നു.

മലയാറ്റൂർ ഡി.എഫ്.ഒ കുറ ശ്രീനിവാസ്,റെയ്ഞ്ച് ഓഫീസർമാരായ ജിയോ ബേസിൽ പോൾ, എ.എസ്. രഞ്ജിത്ത്, പെരുമ്പാവൂർ എ.സി.പി എ.എസ്.പി അഞ്ജലി ഭാവന എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഗോപി, ജനപ്രതികൾ, സ്ഥല ഉടമകളുമായി ചർച്ച നടത്തി വരികയാണ്.

Tags:    
News Summary - wild elephant fell in the well at Kothamangalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.