ന്യൂഡൽഹി: കാട്ടാനകളുടെ ആക്രമണം മനുഷ്യരുടെ ജീവനും സ്വത്തിനും പ്രയാസം സൃഷ്ടിക്കുന്നതായും ഇത് അവസാനിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും പി.വി. അബ്ദുൽ വഹാബ് എം.പി ആവശ്യപ്പെട്ടു. വനസംരക്ഷ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പാർലമെന്‍റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലമ്പൂരിൽ മനുഷ്യ ജീവിതത്തെ സാരമായി ബാധിക്കുന്ന ആനകളുടെ ആക്രമണം തടയാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി, വനംവകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവിനോടാണ് ആവശ്യപ്പെട്ടത്. സോളാർ ഫെൻസിങ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ ഫണ്ടില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരമായി പറയുന്നത്. കാട്ടാനകൾക്ക് ജീവിക്കാനുള്ള അവകാശമുള്ളത് പോലെ നാട്ടിലുള്ള മനുഷ്യർക്കും സ്വൈര്യ ജീവിതത്തിന് അവകാശമുണ്ട്. ആനകളുടെ ജീവിതം സംരക്ഷിക്കുന്ന പോലെ മനുഷ്യ ജീവിതം സംരക്ഷിക്കാനും നടപടിയുണ്ടാകണം. ഇക്കാര്യത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.