ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ റി​േസാർട്ട്​ ജീവനക്കാരൻ മരിച്ചു

ഇടുക്കി: ശാന്തമ്പാറ രാജാപ്പാറമേട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രാജാപ്പാറമേട്​ ജംഗിൾപാലസ് റിസോർട്ട് ജീവനക്കാരൻ കുമാറാണ് മരിച്ചത്. തമിഴ്​നാട്​ സ്വദേശിയാണ്​ കുമാർ. തമിഴ്നാട്ടിൽ നിന്നും മടങ്ങിയെത്തി ഭാര്യയും മക്കൾക്കുമൊപ്പം റിസോർട്ടിലേക്ക് നടക്കുന്നതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. ഭാര്യയും മക്കളും ഓടി രക്ഷപ്പെട്ടു. രാത്രി ഒരു മണിയോടെയാണ് സംഭവം. പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - Wild Elephant Attack - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.