തൊടുപുഴ: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാൽ ബി.എൽറാമിൽ മഹേശ്വരിയുടെ വീട് ആനയുടെ ആക്രമണത്തിൽ ഭാഗികമായി തകർന്നു. ഇന്നലെ നാട്ടിലിറങ്ങി രണ്ടു കടകൾ തകർത്ത അരിക്കൊമ്പൻ എന്ന കാട്ടാനയാണ് ഇന്നും ഭീതി പടർത്തിയത്.
ഇന്ന് പലർച്ചെയാണ് ആനയുടെ ആക്രമണമുണ്ടായത്. ആ സമയം മഹേശ്വരിയും മകളും വീട്ടിലുണ്ടായിരുന്നു. ആനയുടെ ആക്രമണത്തിൽ മഹേശ്വരിക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച ഇടുക്കി പന്നിയാറിലും ബി.എൽ റാമിലും ആന ആക്രമണം നടത്തിയിരുന്നു. പന്നിയാറിൽ റേഷൻ കടയും ബി.എൽ റാമിൽ ചായക്കടയുമായിരുന്നു തകർത്തിരുന്നത്. റേഷൻ കടക്കുനേരെ ഒമ്പതാം തവണയാണ് അരിക്കൊമ്പന്റെ ആക്രമണമുണ്ടാകുന്നത്. സംഭവത്തിൽ ആളുകൾ പ്രതിഷേധിച്ചിരുന്നു.
അതേസമയം, ചിന്നക്കനാൽ പന്നിയാർ എസ്റ്റേറ്റിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ കാടുകയറ്റാനുള്ള ശ്രമം വിജയിച്ചിട്ടില്ല. ഇന്നും ശ്രമം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.