കരമനയിൽ ഭർത്താവിനെ കൊന്ന് ഭാര്യ ജീവനൊടുക്കി

തിരുവനന്തപുരം: കരമനയിൽ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. സതീഷ്, ബിന്ദു ദമ്പതികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തമലം കാട്ടാംവിള ഹരിത നഗർ കേശവ ഭവനിൽ ബിന്ദു ഭർത്താവ് സതീശനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് നിഗമനം.

കഴുത്തറത്ത് രക്തത്തിൽ കുളിച്ച നിലയിലാണ് സതീശന്‍റെ മൃതദേഹം കണ്ടെത്തിയത്.

രാവിലെ വൈകിയിട്ടും സതീശനെയും ബിന്ദുവിനെയും പുറത്ത് കാണാത്തതിനാൽ അയൽവാസികളായ ബന്ധുക്കൾ പുറകിലെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. മരിച്ച സതീശ് കോണ്‍ട്രാക്ടറാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

കുടുംബത്തിന് 2.30 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി അയൽക്കാർ പറയുന്നു. ബാങ്കിൽനിന്ന് 64 ലക്ഷം രൂപ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങി. പണം തിരിച്ചടക്കാത്തതിനാൽ വീടിന് ജപ്തി ഭീഷണിയുണ്ടായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. 

News Summary - Wife kills husband, commits suicide in Karamana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.