സമ്മേളനങ്ങൾക്കെന്ന്​ പറഞ്ഞ് മുങ്ങുന്നത് രണ്ടാം ഭാര്യയുടെ അടുത്തേക്ക്​; ആദ്യ ഭാര്യ കാർ അടിച്ചുതകർത്തു

കാളികാവ് (മലപ്പുറം): സമ്മേളനങ്ങൾക്കെന്ന്​ പറഞ്ഞ് ഭർത്താവ് പോകുന്നത് രണ്ടാം ഭാര്യയുടെ അടുത്തേക്ക്​. സംഭവമറി ഞ്ഞ ആദ്യ ഭാര്യ രോഷാകുലയായി ഭർത്താവി​​െൻറ കാറുൾപ്പെടെ അടിച്ചുതകർത്തു. ക്വാറൻറീൻ ലംഘിച്ച്​ മുങ്ങിയയാളെ പൊലീസ ്​ പിടികൂടിയതോടെയാണ്​ സംഭവങ്ങളുടെ തുടക്കം.

കായംകുളം ചെലവൂര്‍ സ്വദേശി ഡൽഹി നിസമുദ്ദീനില്‍ തബ്​ലീഗ് സമ്മ േളനം കഴിഞ്ഞ് നാട്ടിലെത്തി 28 ദിവസം ക്വാറൻറീനിൽ കഴിഞ്ഞിരുന്നു. ഇതിനുശേഷം അടുത്തദിവസം രാത്രിതന്നെ മലപ്പുറം ചോക്കാട്​ മമ്പാട്ട്​ മൂലയിലെ രണ്ടാം ഭാര്യയുടെ വീട്ടിൽവന്നു.

നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തയാൾ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞ് പൊലീസും ആരോഗ്യവകുപ്പും ഇവിടെയെത്തി. കായംകുളത്ത് 28 ദിവസത്തെ ക്വാറൻറീൻ പൂർത്തിയാക്കിയതാണെങ്കിലും 14 ദിവസം മമ്പാട്ടുമൂലയിലെ വീട്ടിൽനിന്ന് പുറത്തിറങ്ങാതെ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. എന്നാൽ, മൂന്നാം ദിവസം തന്നെ അധികൃതരുടെ നിർദേശം അവഗണിച്ച് ഇയാൾ കായംകുളത്തേക്ക് കടന്നു.

പുലരും മുമ്പേ മുങ്ങിയ ഇയാളെക്കുറിച്ച് സ്​പെഷൽ ബ്രാഞ്ച് എസ്.ഐ വി. ശശിധരൻ കായംകുളം സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ ഷാജഹാനെ അറിയിച്ചു. കായംകുളത്ത മേൽവിലാസത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷിച്ചു. ഇതോടെയാണ്​ രണ്ടാം ഭാര്യയുടെ കാര്യം വീട്ടിലറിയുന്നത്​. ഇതോടെ ആദ്യഭാര്യ രോഷാകുലയായി കാറുൾപ്പെടെ അടിച്ചുതകർക്കുകയായിരുന്നുവെന്ന്​ പൊലീസ് പറഞ്ഞു. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഇയാൾക്കെതിരേ പൊലീസ് കേസെടുക്കുകയും വീണ്ടും ഒരുമാസത്തേക്ക് ക്വാറൻറീൻ കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു.

Tags:    
News Summary - wife destroyed car glass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.