സംസ്ഥാനത്ത് ഒക്ടോബർ 22 വരെ വ്യാപക മഴക്ക് സാധ്യത

തിരുവനന്തപുരം: വടക്കൻ അന്തമാൻ കടലിനു മുകളിലെ ചക്രവാതച്ചുഴി ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന്​ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്​. സംസ്ഥാനത്ത്​ ഒക്​ടോബർ 22വരെ വ്യാപക മഴക്ക് സാധ്യതയുണ്ട്​. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും ഇടി മിന്നലിനും സാധ്യതയുണ്ട്​. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും മഞ്ഞ ജാഗ്രത​ പ്രഖ്യാപിച്ചു.

ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ എത്തുന്ന ന്യൂനമർദമായി ശക്തിപ്രാപിക്കും. തുടർന്ന്​ പടിഞ്ഞാറ്​, വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച്​ മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂന മർദമായും പിന്നീട്​ ചുഴലിക്കാറ്റായും ശക്തിപ്രാപിക്കും. അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിനു സമീപം ചക്രവാതച്ചുഴിയും നിലനിൽക്കുന്നു.

സംസ്ഥാനത്ത്​ ചൊവ്വാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തമഴ​ പെയ്തു​. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച്​ ജാഗ്രത​ ബാധകമാക്കിയിരുന്നു. 

Tags:    
News Summary - Widespread rain is likely in the state till October 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.