മോട്ടോർ വാഹന വകുപ്പിനോട് ഏറ്റുമുട്ടിയ റോബിൻ ബസുടമക്ക് തോൽവി

ഈരാറ്റുപേട്ട: അന്തർസംസ്ഥാന പെർമിറ്റിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പിനോടും സർക്കാറിനോടും ഏറ്റുമുട്ടിയ റോബിൻ ബസ് ഉടമ ഗിരീഷും (ബേബി ഗിരീഷ്) തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റു. മേലുകാവ് പഞ്ചായത്തിലെ ഇടമറുക് എട്ടാംവാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ്​ മത്സരിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി ജെറ്റോ ജോസാണ് വിജയി.

പോസ്റ്ററുകളും ഫ്ലക്സും ഒഴിവാക്കി ഡിജിറ്റൽ പ്രചാരണം മാത്രമേ നടത്തുകയുള്ളൂവെന്ന് പറഞ്ഞാണ് ഗിരീഷ് മത്സരിക്കാനിറങ്ങിയത്. നിയമസഭയിലേക്കും മത്സരിക്കുമെന്നും മന്ത്രി ഗണേഷ് കുമാറിന്റെ മണ്ഡലമായ പത്തനാപുരത്ത് നിൽക്കാനാണ്​ ആഗ്രഹമെന്നും ഗിരീഷ് പറഞ്ഞിരുന്നു.

കോൺട്രാക്ട് കാര്യേജ് ബസുകൾക്ക് ആളെ കയറ്റാൻ അധികാരമില്ലെന്നിരിക്കെ തുടർച്ചയായ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് സർക്കാർ റോബിൻ ബസിന് നിരവധി തവണ പിഴയിട്ടത്. ഓൾ ഇന്ത്യ പെർമിറ്റ് ചട്ടങ്ങൾ പ്രകാരം സർവീസ് നടത്താനും ബോർഡ് വച്ച് ആളെ കയറ്റാനും അവകാശമുണ്ടെന്ന് വാദിച്ച് റോബിൻ ബസ് ഉടമ നിരന്തരം നിയമപോരാട്ടം നടത്തിയെങ്കിലും കോടതിയിൽ നിന്ന് തിരിച്ചടി നേരിടുകയായിരുന്നു.

Tags:    
News Summary - Kerala Local Body Election Results - Robin Bus Owner Defeated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.