Posted On
date_range Updated On
date_range എ.ആർ. നഗർ ബാങ്കിൽ വ്യാപക ക്രമക്കേട്; പ്രവർത്തന പരിധിക്ക് പുറത്ത് വായ്പ നൽകി -വി.എൻ. വാസവൻ
തിരുവനന്തപുരം: മലപ്പുറം എ.ആർ. നഗർ ബാങ്ക് വ്യാപക ക്രമക്കേടെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ. ബാങ്കിൽ നിരവധി ബാങ്ക് അക്കൗണ്ടുകളാണുള്ളത്. ബാങ്ക് മുൻ സെക്രട്ടറി വി.കെ. ഹരികുമാറിനും വ്യാജ അക്കൗണ്ട് ഉണ്ട്. വ്യാജ അക്കൗണ്ടുകളിലൂടെ ക്രമവിരുദ്ധ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാരുടെയും ബന്ധുക്കളുടെയും പേരിൽ അനധികൃത നിക്ഷേപങ്ങളുണ്ട്. ബാങ്കിന്‍റെ പ്രവർത്തന പരിധിക്ക് പുറത്ത് നിയമാവലിക്ക് വിരുദ്ധമായി വായ്പ നൽകിയെന്നും നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.