പുനലൂർ: വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്കും കൃഷിക്കും മറ്റും നാശം നേരിടുന്നവർക്കും നൽകുന്ന നഷ്ടപരിഹാരം ഇരട്ടിയാക്കി ഉത്തരവ് പുറപ്പെടുവിച്ചു. നിയമസഭ വിഷയനിർണയ സമിതിയുടെ ശിപാർശപ്രകാരമാണ് തുക വർധിപ്പിക്കാൻ സർക്കാർ തയാറായത്. നാട്ടാനയെയും വന്യജീവിയായി കണക്കാക്കി . എന്നാൽ, നാട്ടാനയുടെ ആക്രമണത്തിന് ഇരയാകുന്നവരുടെ നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തതയില്ല.
വന്യജീവികളുടെ ആക്രമണം മൂലം ജീവഹാനി നേരിടുന്നവരുടെ ആശ്രിതർക്ക് നിലവിൽ അഞ്ച് ലക്ഷമാണ് നഷ്ടപരിഹാരം. പുതിയ ഉത്തരവ് പ്രകാരം 10 ലക്ഷമാക്കി. വനത്തിന് പുറത്ത് പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്ക് ലഭിച്ചിരുന്ന ലക്ഷം രൂപ രണ്ട് ലക്ഷമാക്കി. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ അംഗവൈകല്യം നേരിടുന്നവർക്ക് തുക രണ്ട് ലക്ഷമായി വർധിപ്പിച്ചു. കന്നുകാലി, കൃഷി, വീട്, കുടിൽ എന്നിവ നശിച്ചാൽ ഇനി ലക്ഷം രൂപ ലഭിക്കും. നേരേത്ത ഇത് 75,000 രൂപയായിരുന്നു. പരിക്കേൽക്കുന്നവർക്കുള്ള ചികിത്സാസഹായം 75,000ൽ നിന്ന് ലക്ഷം രൂപയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.