നരേന്ദ്ര മോദിയെ വിമർശിച്ച ഖാർഗെക്ക്​ ഫോണിൽ ഭീഷണി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യസഭ പ്രസംഗത്തിനെതിരെ തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിനു തൊട്ടുപിന്നാലെ കോൺഗ്രസ്​ നേതാവ്​ മല്ലികാർജ്ജുൻ ഖാർഗെക്ക്​ ഭീഷണി ഫോൺകോൾ.

ഖാർഗെ പ്രധാനമന്ത്രിയെ വിമർശിച്ചതിന്​ ഫോൺ വിളിച്ചയാൾ ക്ഷുഭിതനായിരുന്നുവെന്ന്​ കോൺഗ്രസ്​ വൃത്തങ്ങൾ വ്യക്തമാക്കി.

''നിങ്ങൾ എന്തിനാണ്​ പ്രധാനമന്ത്രിയെ വിമർശിക്കുന്നത്​? -ഫോണിൽ വിളിച്ചയാൾ ചോദിച്ചതായാണ്​ റിപ്പോർട്ട്​. എന്നാൽ ഫോൺകോളിനെതിരെ ഖാർഗെ പരായതി നൽകുകയില്ലെന്ന്​ അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട്​ കോൺഗ്രസ്​ നിലപാടിനെ പ്രധാനമന്ത്രി രാജ്യസഭയിൽ ത​െൻറ പ്രസംഗത്തിൽ വിമർശിച്ചിരുന്നു.

വലിയൊരു പൊതുവിപണി എന്ന നിലയിൽ രാജ്യത്തി​െൻറ വിശാലമായ സാധ്യതകൾ തിരിച്ചറിഞ്ഞ് ഇന്ത്യയുടെ വഴിയിൽ വരുന്ന എല്ലാ വൈകല്യങ്ങളേയും നീക്കുക എന്നതാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന മൻ‌മോഹൻ സിങ്ങി​െൻറ വാക്കുകളെ മോദി ഉദ്ധരിച്ച്​ പറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.