ബാഹുബലിയെ കൊന്നതാര്? ഒരു കെ.എ.എസ് താത്വികാവലോകനം

കഴിഞ്ഞ ദിവസം നടന്ന പി.എസ്.സിയുടെ കെ.എ.എസ് പരീക്ഷ ഉദ്യോഗാർഥികളെ കുറച്ചൊന്നുമല്ല വലച്ചത്. പല ചോദ്യങ്ങളും വായിച് ച് മനസിലാക്കാൻ തന്നെ പ്രയാസമാണെന്നാണ് പരീക്ഷ കഴിഞ്ഞിറങ്ങിയവരുടെ അഭിപ്രായം. സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെ പെ രുമഴ തന്നെയായിരുന്നു ഇതിന്‍റെ പേരിൽ.

പി.എസ്.സിയുടെ ചോദ്യരീതിയെ പരിഹസിച്ച് കൊണ്ടുള്ള ഒരു കുറിപ്പും സമൂഹമ ാധ്യമങ്ങളിൽ വൈറലാവുകയാണ്. 'കട്ടപ്പയെ കൊന്നതാര്' എന്ന നിസാര ചോദ്യം, കെ.എ.എസ് പരീക്ഷയിൽ ചോദിച്ചാൽ എങ്ങനെയിരിക്കു ം. അതിന്‍റെ രസകരമായ വിശദീകരണമാണ് കുറിപ്പ്.

സരസമായ കുറിപ്പിന്‍റെ രചയിതാവ് ആരെന്ന് അറിയില്ലെങ്കിലും നൂറുകണ ക്കിനാളുകൾ ഇത് പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

ഇന്നലെ നടന്ന കെ.എ.എസ് പരീക ്ഷയുടെ താത്വിക അവലോകനം

#സാധാരണ പി.എസ്.സി പരീക്ഷയിലെ ചോദ്യം.
ബാഹുബലിയെ കൊന്നതാര്?
a) പൊന്നപ്പ b) ചിന്നപ്പ
c) കട്ടപ്പ d) പടയപ്പ

#കെ.എ.എസ് പരീക്ഷയിലെ ചോദ്യം
ബാഹുബലിയെ കട്ടപ്പ നിഗ്രഹിച്ചതുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകൾ അപഗ്രഥിച്ച് നിഗമനത്തിലെത്തുമ്പോൾ താഴെ തന്നിരിക്കുന്നവയിൽ ഏതൊക്കെയാണ് സാന്ദർഭികമായി ശരിയല്ലാത്ത സംഭവവികാസങ്ങളായി സംശയരഹിതമായി നിർവചിക്കാൻ കഴിയുന്നത്.
1. ബാഹുബലിയെ കൊല്ലാൻ കട്ടപ്പ ഉപയോഗിച്ച സിംഹത്തിന്‍റെ രൂപം മുദ്രണം ചെയ്ത ഇരുതല മൂർച്ചയുള്ള വാൾ കട്ടപ്പയ്ക്ക് നൽകിയത് ബാഹുബലിയായിരുന്നു.
2. കൃത്യം നടത്തുന്ന സമയത്ത് കട്ടപ്പ വലത്തേ ചെവിയിൽ മൂന്ന് കമ്മലും കഴുത്തിൽ ബാഹുബലി ധരിക്കുന്നതിന് സമാനമായ വളയം പോലുള്ള ഒരു ആഭരണവും ധരിച്ചിരുന്നു.
3. വലതു കയ്യിൽ വാൾ നിലത്തൂന്നി ഭരണാധികാരിയുടെ ഭാവപകർച്ചയോടെ സിംഹാസനത്തിൽ ഇരിക്കുന്ന മാതൃകയിൽ ഇരുന്ന് മരണത്തിന് മുൻപ് ബാഹുബലി അവസാനമായി പറഞ്ഞ വാചകം 'ജയ് ജയ് മഹിഷ്മതി' എന്നായിരുന്നു.
4. മഹേന്ദ്ര ബാഹുബലിയെ വധിക്കാൻ കട്ടപ്പ നിർബന്ധിതാനായത് രാജമാതായുടെ ആജ്‌ഞപ്രകാരവും ഒപ്പം ദേവസേനയെയും കുഞ്ഞു ബാഹുബലിയുടെയും ജീവൻ രക്ഷിക്കാൻ കൂടെ വേണ്ടിയായിരുന്നെങ്കിലും ഏറെ മനസ്താപത്തോടെയായിരുന്നു കട്ടപ്പ ആ കൃത്യം നിർവഹിച്ചത്.

a) 1, 2 & 4 only
b) 2 & 3 only
c) 3 only
d) 1, 3 & 4 only

Full View

Full View

Tags:    
News Summary - who kills bahubali, a psc question analysis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.