മുകേഷിനെ വിളിച്ചതാര്? സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: മുകേഷ് എം.എൽ.എയെ ഫോണിൽ വിളിച്ച ഒറ്റപ്പാലത്തെ വിദ്യാർഥിയെ കണ്ടെത്താൻ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഫോൺ വിളിച്ച വിദ്യാർഥിയോട് എം.എൽ.എ മോശമായി സംസാരിച്ചു എന്ന ആരോപണം നിലനിൽക്കെയാണ് അന്വേഷണം. വിദ്യാർഥിയെക്കുറിച്ച് വിവരമൊന്നും ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല.

പത്താം ക്ലാസ് വിദ്യാർഥിയാണെന്നായിരുന്നു വിദ്യാർഥി സംഭാഷണത്തിനിടെ പറഞ്ഞത്. എന്നാൽ ആരാണ് ഫോൺ വിളിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഒറ്റപ്പാലത്ത് നിന്നാണ് വിളിക്കുന്നതെന്ന് സംഭാഷണത്തിൽ പറയുന്നതിനാൽ ഒറ്റപ്പാലം മേഖലയിലാണ് കാര്യമായ അന്വേഷണം നടക്കുന്നത്.

അതേസമയം മുകേഷ് തന്നെ വിദ്യാർഥിയുടെ ഫോൺ നമ്പർ പുറത്ത് വിടണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. സംഭവത്തിൽ മുകേഷിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. മുകേഷിനെ ഫോൺ വിളിച്ച വ്യക്തിയെ കണ്ടെത്തുന്നതിനായി എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും അന്വേഷണത്തിലാണ്.

Tags:    
News Summary - Who called Mukesh? The Special Branch has launched an investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.