തിരുവനന്തപുരം: മുൻഗണനേതര വിഭാഗങ്ങൾക്കുള്ള (നീല, വെള്ള കാർഡുകൾ) സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഈ മാസം എട്ടുമുതൽ റേഷൻ കടകൾ വഴി ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ഇവർക്ക് സാധാരണ ലഭിക്കുന്ന വിഹിതത്തിന് പുറമെ മേയ്, ജൂൺ മാസങ്ങളിൽ കാർഡ് ഒന്നിന് 10 കിലോ അരി കിലോഗ്രാമിന് 15 രൂപ നിരക്കിൽ ലഭിക്കും.
മഞ്ഞ, പിങ്ക് കാർഡുകാർക്ക് ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ കാർഡിന് ഒരു കിലോ ചെറുപയർ അല്ലെങ്കിൽ കടല ലഭിക്കും. ഏപ്രിൽ, മേയ് മാസങ്ങളിലെ വിഹിതം (രണ്ട് കിലോ) ഈ മാസം തന്നെ കാർഡുകാർക്ക് റേഷൻ കടകളിൽനിന്ന് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ പിങ്ക് കാർഡുകാർക്കുള്ള കിറ്റ് വിതരണം അവസാന ഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.