കഴിഞ്ഞവർഷം നട്ട മരമെവിടെ? 'സീസണൽ' പരിസ്ഥിതി സ്നേഹികൾ 'എയറിലായേക്കാം'...

കൊച്ചി: കഴിഞ്ഞവർഷം നട്ട മരമെവിടെ? പരിസ്ഥിതി ദിനത്തെയും വെറുതെ വിടാതെ മലയാളികളുടെ ട്രോളൻമാർ. പരിസ്ഥിതി ദിനത്തിൽ മാത്രം ഉണരുന്ന ചിലരുടെ 'സീസണൽ' പരിസ്ഥിതി സ്നേഹത്തെയും ഫോട്ടോഷൂട്ട് ഭ്രമത്തെയും ട്രോളുകളിലൂടെ പരിഹസിക്കുകയാണ് സമൂഹമാധ്യമങ്ങൾ. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ട്രോളുകൾക്ക് വലിയ രീതിയിൽ വയറലാകുന്നുണ്ട്.

 

കഴിഞ്ഞ വർഷങ്ങളിൽ നട്ട തൈകൾ എല്ലാം സംരക്ഷിച്ചിരുന്നെങ്കിൽ കേരളം ഇന്നൊരു വനമായി മാറിയേനെ എന്ന തരത്തിലുള്ള പരിഹാസങ്ങളാണ് ട്രോളുകളിൽ നിറയുന്നത്. പരിസ്ഥിതി ദിനം എന്നാൽ സോഷ്യൽ മീഡിയയിൽ ഫോട്ടോ ഇടാനുള്ള അവസരം മാത്രമായി കാണുന്നവരെയും ട്രോളൻമാർ ലക്ഷ്യമിടുന്നുണ്ട്.

മലയാള ട്രോളുകളുടെ സ്ഥിരം ഇരകളായ രാഷ്ട്രീയ പാർട്ടികളെയും ഇത്തവണ പരിസ്ഥിതി ദിന ട്രോളുകളിൽനിന്ന് ഒഴിവാക്കിയിട്ടില്ല. പ്രതിസന്ധികൾക്കിടയിലും സമകാലിക വിഷയങ്ങളിൽ തമാശ കണ്ടെത്തി പങ്കുവെക്കുന്ന ട്രോളൻമാർ, പരിസ്ഥിതി ദിനത്തെയും വളരെ രസകരമായിയാണ് സമീപിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന ഇത്തരം ട്രോളുകൾ മലയാളികളുടെ പരിസ്ഥിതി ദിന ആഘോഷങ്ങൾക്ക് തമാശയുടെ ഒരംശം കൂടി പകർന്നു നൽകുകയാണ്.

 

Tags:    
News Summary - Where are the trees planted last year? 'Seasonal' environmentalists might be in trouble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.