ന്യൂ​​യോ​​ർ​​ക്കി​​ലെ ‘ഡെ​​യ്​​​ലി ന്യൂ​​സ്​’ 1922 ജ​​നു​​വ​​രി 19ന് ​​പ്ര​സി​ദ്ധീ​ക​രി​ച്ച ആ​ലി മു​സ്​​ലി​യാ​രു​ടെ

അ​പൂ​ർ​വ ഫോ​​ട്ടോ

കോഴിക്കോട്​: 1921ലെ മലബാർ വിപ്ലവ നായകനായിരുന്ന ആലി മുസ്​ലിയാരെ ബ്രിട്ടീഷ്​ ഭരണകൂടം തൂക്കിലേറ്റിയതു സംബന്ധിച്ച്​ അന്ന്​ അമേരിക്കൻ പത്രങ്ങൾ നൽകിയത്​ വ്യത്യസ്​തമായ വിവരമെന്ന്​ കണ്ടെത്തൽ. നിലവിൽ ലഭ്യമായ വിവരമനുസരിച്ചുള്ള തീയതിക്ക്​ ഒന്നോ രണ്ടോ മാസം മു​െമ്പങ്കിലും ആലി മുസ്​ലിയാരെ ബ്രിട്ടീഷ്​ ഭരണകൂടം തൂക്കിലേറ്റിയിരിക്കാമെന്നാണ്​ ഇൗ വിവരങ്ങൾ വെളിപ്പെടുത്തുന്നത്​. 1922 ജനുവരി അവസാനമാണ്​ ആലി മുസ്​ലിയാരെ തൂക്കിലേറ്റിയതെന്നാണ്​ മലബാർ ജില്ല പൊലീസ്​ സൂപ്രണ്ടായിരുന്ന ആർ.എച്ച്​ ഹിച്ച്​കോക്കി​െൻറയും ബ്രിട്ടീഷ്​ സർക്കാറിൽ അണ്ടർ സെക്രട്ടറിയായിരുന്ന ജി.ആർ.എഫ്​ ടോട്ടൻഹാമി​െൻറയും പുസ്​കങ്ങളിലുള്ളത്​. അതേസമയം, 1922 ഫെബ്രുവരി 17നാണ്​ ആലി മുസ്​ലിയാരെ തൂക്കിലേറ്റിയതെന്നാണ്​ പ്രാദേശിക ചരിത്രകാരനായിരുന്ന കെ.കെ. മുഹമ്മദ്​ അബ്​ദുൽ കരീം, ​കോൺഗ്രസ്​ നേതാവായിരുന്ന കെ. മാധവൻ നായർ എന്നിവരുടെ പുസ്​തകങ്ങളിൽ പറയുന്നത്​.എന്നാൽ ഇതിന്​ മുന്നേ ഇദ്ദേഹത്തെ തൂക്കിലേറ്റിയതായാണ്​ യു.എസ്​ പത്രങ്ങൾ റിപ്പോർട്ട്​ ചെയ്​തത്​​. 'ഇന്ത്യയിലെ ബ്രിട്ടീഷ്​ ഭരണത്തിനെതിരായ കലാപത്തി​െൻറ ആദ്യ എക്​സ്​ക്ലൂസീവ്​ ഫോ​േട്ടാകൾ' എന്ന തലക്കെട്ടിൽ അമേരിക്കയിലെ 'ഷികാഗോ ഡെയ്​ലി ട്രിബ്യൂൺ' പത്രം 1922 ജനുവരി 17ന്​ പ്രസിദ്ധീകരിച്ച ഫോ​േട്ടാകളിലൊന്ന്​ ആലി മുസ്​ലിയാരുടേതായിരുന്നു. ഫോ​േട്ടാക്കൊപ്പം നൽകിയ അടിക്കുറിപ്പിലാണ്​ 'മാപ്പിള വിമത നേതാക്കളിലൊരാളായ ആലി മുസ്​ലിയാരെ കലാപത്തി​െൻറ ആദ്യ നാളുകളിൽ പിടികൂടുകയും തൂക്കിലേറ്റുകയും ​െചയ്​തുവെന്ന' വിവരമുള്ളത്​.

രണ്ടു ദിവസത്തിന്​ ശേഷം (1922 ജനുവരി 19ന്​) ന്യൂയോർക്കിൽ നിന്നുള്ള 'ഡെയ്​ലി ന്യൂസും' സമാനമായി മലബാർ വിപ്ലവവുമായി ബന്ധപ്പെട്ട ഫോ​േട്ടാകൾ പ്രത്യേകമായി പ്രസിദ്ധീകരിച്ചിരുന്നു.

'ഇന്ത്യൻ മുസ്​ലിംകളിലെ ഉഗ്രന്മാരായ വിമതരിൽപ്പെട്ട മാപ്പിളമാരുടെ ആദ്യ എക്​സ്​ക്ലൂസീവ്​ ഫോ​േട്ടാകൾ' എന്ന തലക്കെട്ടിലാണ്​ ഇവ പ്രസിദ്ധീകരിച്ചത്​. ഇതിലും ആലി മുസ്​ലിയാരുടെ ചിത്രത്തിന്​ താഴെ 'നേതാവ്​ ആലി മുസ്​ലിയാർ, തൂക്കിലേറ്റി' എന്നാണ്​ നൽകിയിരുന്നത്​. 1921 ഡിസംബറിലോ 1922 ജനുവരി ആദ്യത്തിലോ അദ്ദേഹത്തെ തൂക്കിലേറ്റിയിരിക്കാമെന്നാണ്​ ഇൗ റിപ്പോർട്ടുകൾ നൽകുന്ന സൂചന.

മലബാർ വിപ്ലവം കൊടുമ്പിരി കൊള്ളുന്ന 1921 നവംബർ മാസത്തിൽ ഷികാഗോ ട്രിബ്യൂണി​െൻറ പ്രത്യേക വിദേശകാര്യ ലേഖകൻ തോമസ്​ റയാൻ മലബാറിലെത്തി നേരിട്ട്​ വാർത്തകൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഏറനാട്ടിൽ ബ്രിട്ടീഷ്​ സൈന്യം റെയ്​ഡ്​ നടത്തു​േമ്പാൾ എംബഡഡ്​ ജേണലിസ്​റ്റായി തോമസ്​ റയാനുമുണ്ടായിരുന്നു.

അന്ന്​ നടത്തിയ റെയ്​ഡി​െൻറ ചിത്രങ്ങളടക്കമുള്ളവയാണ്​ ആലി മുസ്​ലിയാരുടെ ഫോ​േട്ടാക്കൊപ്പം പ്രത്യേകമായി ഷികാഗോ ട്രിബ്യൂൺ പ്രസിദ്ധീകരിച്ചത്​​. തോമസ്​ റയാൻ മലബാറിൽനിന്ന്​ നൽകിയ പ്രത്യേക വാർത്തകൾ ഷികാഗോ ട്രിബ്യൂണിന്​ പുറമെ ഒ​േട്ടറെ അമേരിക്കൻ പത്രങ്ങൾ ​പ്രസിദ്ധീകരിച്ചിരുന്നു..

Tags:    
News Summary - When Aali Musliyar was hanged by the British

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.