Posted On
date_range Updated On
date_range വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം; സി.പി.എം നേതാവിനെതിരെ നടപടി
ചാരുംമൂട്: സ്ത്രീകളടക്കമുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം പോസ്റ്റുചെയ്ത സി.പി.എം നേതാവിനെതിരെ പാർട്ടി നടപടി. സി.പി.എം പാലമേൽ വടക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി, ചാരുംമൂട് ഏരിയ കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി അംഗം, ആശ വർക്കേഴ്സ് യൂനിയൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ആർ. ശശികുമാറിനെയാണ് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തത്. മൂന്നുമാസത്തേക്കാണ് സസ്പെൻഷൻ. കഴിഞ്ഞദിവസം ചേർന്ന ചാരുംമൂട് ഏരിയ കമ്മിറ്റി യോഗമാണ് നടപടി സ്വീകരിച്ചത്.
നിലവിൽ സി.പി.എം ഏരിയ സെക്രട്ടറിയായ എം.എ. അലിയാർ സ്ഥാനം ഒഴിയാനും ഈ സ്ഥാനത്തേക്ക് ശശികുമാറിനെ കൊണ്ടുവരാനും നേരേത്ത ധാരണ ആയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഡ് ചെയ്യാൻ തീരുമാനമുണ്ടായത്.
ദിവസങ്ങൾക്ക് മുമ്പാണ് ഗോവിന്ദപ്പിള്ള സ്മാരക ലൈബ്രറിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ശശികുമാർ ചിത്രം പോസ്റ്റ് ചെയ്തത്. നേതാവിനെ രക്ഷിക്കാൻ പാർട്ടിയിലെ ഒരുവിഭാഗം ശ്രമിക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്. പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.