Posted On
date_range Updated On
date_range സമൂഹ മാധ്യമങ്ങളിലൂടെ ഹർത്താൽ ആഹ്വാനം: പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ ഹർത്താലിന് ആഹ്വാനം ചെയ്ത കേസിലെ അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. പ്രതികളുടെ ജാമ്യാപേക്ഷ പൊലീസ് എതിർത്തിരുന്നു. എന്നാൽ, പ്രതികളുടെ പ്രായം പരിഗണിക്കണമെന്നും ഒരാഴ്ചയായി പൊലീസ് കസ്റ്റഡിയിലാണെന്നും പ്രതിഭാഗം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വാദിച്ചിരുന്നു. അമർനാഥ്, ശ്യാം എന്ന സുധീഷ്, അഖിൽ, ഗോകുൽ, സിറിൽ.എം.ജി എന്നിവരുടെ ജാമ്യ ഹരജിയിലാണ് വിധി പറയുക. നേരത്തേ ആറാം പ്രതി സൗരവിന് കോടതി ജാമ്യം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.