നെടുമങ്ങാട്: ഓരോ സാധാരണക്കാരനും പറയാൻ ആഗ്രഹിച്ച കോവിഡ് പ്രതിരോധത്തിലെ അശാസ്ത്രീയതയും ഉദ്യോഗസ്ഥ വീഴ്ചകളും അധികൃതർക്ക് മുന്നിൽ വെട്ടിത്തുറന്നു പറഞ്ഞ് വൈറലായിരിക്കുകയാണ് നെടുമങ്ങാട്ടെ വസ്ത്ര വ്യാപാരി എൻ.എ. അർഷദ്. നെടുമങ്ങാട് നഗരസഭയിൽ കഴിഞ്ഞദിവസം നടന്ന കോവിഡ് അവലോകന യോഗത്തിലാണ് കണക്കുകൾ നിരത്തി അർഷദ് അശാസ്ത്രീയ പ്രതിരോധരീതികെള ചോദ്യംചെയ്തത്.
കഴിഞ്ഞ മേയിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. 85 ദിവസങ്ങളായി. പത്തോ പതിനഞ്ചോ ദിവസമാണ് കടകൾ തുറക്കാനായത്. ടി.പി.ആറിെൻറ അശാസ്ത്രീയത ജില്ല മെഡിക്കൽ ഓഫിസർ വരെ അംഗീകരിച്ചതാണ്. കാസർകോട് കഴിഞ്ഞ ദിവസം ഒരാൾ ടെസ്റ്റ് ചെയ്തു. ടെസ്റ്റ് പോസിറ്റിവായി. ഒറ്റ ടെസ്റ്റിൽ നൂറു ശതമാനം പോസിറ്റിവിറ്റി. ടി.പി.ആർ മാനദണ്ഡ പ്രകാരം അവിടെ ലോക്ഡൗൺ.
തിരുവനന്തപുരം കോർപറേഷനിൽ 25ാം തീയതിയിലെ കണക്കു പ്രകാരം 2270 പേരാണ് പോസിറ്റിവായത്. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ 210ഉം. നെടുമങ്ങാട് ഡി കാറ്റഗറിയും തിരുവനന്തപുരം ബിയും. ഇത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. ചെരിപ്പുകട, തുണിക്കട, ഫാൻസി കട എന്നിവയാണ് അടച്ചിടുന്നത്. ചെരിപ്പ് പൊട്ടിയവനേ ചെരിപ്പ് കടയിൽ വരൂ. തിരുവനന്തപുരം ജില്ലയിൽ എവിെടയെങ്കിലും എ കാറ്റഗറിയുണ്ടോ. എ ആയാൽ സർക്കാർ ഉദ്യോഗസ്ഥർക്ക് അഞ്ചുദിവസം പണിക്ക് പോവേണ്ടി വരും. ബി ആയാൽ മൂന്നു ദിവസവും സി ആയാൽ ഒരു ദിവസവും ജോലിക്ക് പോയാൽ മതി. എന്താണ് ഡി.ബി.സി മാനദണ്ഡം. അടിയന്തരമായി പരിഹാരമുണ്ടായേ മതിയാകൂ.-അർഷദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.