മൂ​ക്കു​ന്നി​മ​ല അ​ന​ധി​കൃ​ത പാ​റ​ഖ​ന​നം:ഖ​ജ​നാ​വി​ന് നഷ്​ടം

നേമം:  മൂക്കുന്നിമലയിൽ അനധികൃത പാറഖനനം തടയാനും സർക്കാർ ഭൂമി തിരിച്ചു പിടിക്കാനും നിർദേശിച്ച് സർക്കാർ ഇറക്കിയ ഉത്തരവ് നടപ്പാക്കാത്തതു മൂലം ഖജനാവിന് കോടികളുടെ നഷ്ടം വന്നെന്ന് വിജിലൻസ് സംഘം കണ്ടെത്തി.
 ഇതു സംബന്ധിച്ച് അന്തിമറിപ്പോർട്ട് തയാറായതായി വിജിലൻസ് വൃത്തങ്ങൾ പറയുന്നു.  ജില്ലയിലെ മുൻ കലക്ടർമാർ ഉൾപ്പെടെ കേസിൽ പ്രതികളാകുമെന്നാണ് സൂചന. ലാൻഡ് റവന‍്യൂ കമീഷണറേറ്റ്, കലക്ടറേറ്റ് എന്നിവിടങ്ങളിൽനിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുൻകലക്ടർമാരെ പ്രതിചേർക്കുന്നത്. പള്ളിച്ചൽ പഞ്ചായത്ത്, ജിയോളജി, എക്പ്ലോസിവ് വകുപ്പ് ഉദേ‍്യാഗസ്ഥർ അടക്കം 41 പേർക്കെതിരെ എഫ്.െഎ.ആർ ഇടുമെന്നാണ് സൂചന. അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗികസ്ഥിരീകരണം നടത്താൻ അധികൃതർ തയാറായില്ല.

മൂക്കുന്നിമലയിലേത് അനധികൃത പാറഖനനമാണെന്ന് ‘മാധ‍്യമം’ 2012-ൽ വാർത്ത നൽകിയിരുന്നു. അനധികൃത പാറഖനനത്തി​െൻറ വ‍്യാപ്തി തിരിച്ചറിഞ്ഞ റവന‍്യൂ വകുപ്പ് റബർ കൃഷിക്ക് നൽകിയ ഭൂമി പട്ടയവ‍്യവസ്ഥ ലംഘിച്ച് ക്വാറിമാഫിയ തുച്ഛ വിലയ്ക്ക് വാങ്ങി പാറഖനനത്തിന് വിധേയമാക്കിയതായി കണ്ടെത്തിയിരുന്നു. മാഫിയ കൈയടക്കിയ ഭൂമി തിരിച്ചുപിടിക്കാനും റവന‍്യൂ വകുപ്പ് ഉത്തരവിട്ടു. ഈ ഉത്തരവ് നടപ്പാക്കേണ്ട അന്നത്തെ കലക്ടർ കെ.എൻ. സതീഷ്, പിന്നീട് വന്ന  ബിജു പ്രഭാകർ എന്നിവർ ഗുരുതര വീഴ്ച വരുത്തിയതായി വിജിലൻസ് വൃത്തങ്ങൾ പറയുന്നു. ഉത്തരവ് നടപ്പാക്കിയിരുന്നെങ്കിൽ വർഷങ്ങളായുള്ള പാറഖനനത്തിലൂടെ സംഭവിച്ച വൻ സാമ്പത്തിക നഷ്ടം ഒഴിവാക്കാമായിരുെന്നന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

അഴിമതിനിരോധന നിയമപ്രകാരം മുൻ കലക്ടർമാർ കേസിൽ പ്രതികളാകുമെന്നാണ് ലഭിക്കുന്ന വിവരം. കലക്ടർമാരെ കൂടാതെ സർക്കാർ ഉത്തരവ് നടപ്പാക്കിയോ എന്ന് അന്വേഷിച്ച് വേണ്ട നടപടി കൈക്കൊള്ളാത്ത അന്നത്തെ ലാൻഡ് റവന‍്യൂ കമീഷണർമാരും സ്വാഭാവികമായും കേസിൽ പ്രതികളാകും. ഉടൻ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നാണ് സൂചന.

 

Tags:    
News Summary - western ghat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.