Posted On
date_range Updated On
date_range ക്ഷേമ പെൻഷൻ: മറിയക്കുട്ടിയുടെ ഹരജി ഹൈകോടതി പുതിയ ബെഞ്ചിൽ
കൊച്ചി: സർക്കാറിന്റെ സാമൂഹിക ക്ഷേമ പെൻഷൻ മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ‘ഭിക്ഷ തെണ്ടൽ’സമരം നടത്തിയ ഇടുക്കി അടിമാലി സ്വദേശിനി മറിയക്കുട്ടിയുടെ ഹരജി പുതിയ ബെഞ്ച് മുമ്പാകെ എത്തിയതിനെത്തുടർന്ന് പിന്നീട് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരിഗണനയിലിരുന്ന ഹരജി ബുധനാഴ്ച ജസ്റ്റിസ് എൻ. നഗരേഷ് മുമ്പാകെയാണ് എത്തിയത്.
ഹരജി തന്റെ ബെഞ്ചിൽ തന്നെയാണോ വരേണ്ടതെന്ന് പരിശോധിക്കാൻ രജിസ്ട്രറിക്ക് നിർദേശം നൽകിയ കോടതി, തുടർന്ന് 15ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
അഞ്ച് മാസത്തെ വിധവ പെൻഷൻ കുടിശ്ശിക ലഭിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മറിയക്കുട്ടി ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.